പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കി നാഗാലാന്‍ഡില്‍ നിന്നുള്ള ബിജെപി എംപി ഫോങ്‌നോന്‍ കൊന്യാക്. പാര്‍ലമെന്റിനു പുറത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കിടെ തന്റെ വളരെ അടുത്തുവന്ന് നിന്നുവെന്നും അത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
പരാതിയില്‍ പറയുന്നത് ഇങ്ങനെ: കൈയില്‍ പ്ലക്കാര്‍ഡേന്തി കോണിപ്പടിക്കു സമീപം നില്‍ക്കുമ്പോഴാണ് മോശം അനുഭവമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരെ നീക്കി എംപിമാര്‍ക്ക് കടന്നുപോകാനുള്ള വഴിയൊരുക്കി. അതിനിടെയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എം.പിമാരും തന്റെയടുത്ത് എത്തുന്നത്. തുടര്‍ന്ന് അദ്ദേഹം വളരെ ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട് തന്നോട് മോശമായ രീതിയില്‍ പെരുമാറി. സ്ത്രീയെന്ന പരിഗണന നല്‍കാതെ തന്റെ വളരെ അടുത്തുവന്നാണ് അദ്ദേഹം നിന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. പാര്‍ലമെന്റിലെ മറ്റൊരംഗവും തന്നോട് ഇത്തരത്തില്‍ പെരുമാറുമെന്ന് കരുതുന്നില്ലെന്നും ബിജെപി എം.പി ആരോപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഇന്ന് നടന്നത് വളരെ ദുഃഖകരമായ സംഭവമാണെന്നും സംഭവിക്കാന്‍ പാടില്ലാത്തത് ആയിരുന്നുവെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തന്റെ ഭീഷണിപ്പെടുത്തിയ രീതി ശരിയായില്ല. പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
രാഹുലിനെതിരെ പരാതിയുമായി ബിജെപി വനിതാ എം.പി
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കി നാഗാലാന്‍ഡില്‍ നിന്നുള്ള ബിജെപി എംപി ഫോങ്‌നോന്‍ കൊന്യാക്. വളരെ ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട് തന്നോട് മോശമായ രീതിയില്‍ പെരുമാറി
New Update