/kalakaumudi/media/media_files/2025/06/19/black-box-glitch-2025-06-19-12-11-00.png)
അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ 'ബ്ലാക്ക് ബോക്‌സിന്' തകരാറുകള്‍ കണ്ടെത്തി.ഡാറ്റ തിരിച്ചെടുക്കാനായി ബ്ലാക്ക് ബോക്‌സ് അമേരിക്കയിലേക്ക് കൊണ്ടുപോകേണ്ടി വന്നേക്കാം.തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് കണ്ടെടുത്ത 'ബ്ലാക്ക് ബോക്‌സ്' വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിനാണ് പരിശോധനയ്ക്കായി അയക്കുന്നത്. 'ബ്ലാക്ക് ബോക്‌സ്' യുഎസിലേക്ക് അയച്ചാല്‍, എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘം ബ്ലാക്ക് ബോക്‌സിനൊപ്പം പോകും.
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീണു. ഉച്ചയ്ക്ക് 1:40 ന് മേഘാനി നഗര്‍ പ്രദേശത്തെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ സമുച്ചയത്തിലേക്ക് വിമാനം ഇടിച്ചുകയറി, വന്‍ തീപിടുത്തമുണ്ടായി. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ രക്ഷപ്പെടുകയും 241 പേരും പരിസരത്തുണ്ടായിരുന്നവരും കൊല്ലപ്പെട്ടു.തിങ്കളാഴ്ചയാണ് തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിലെ 'ബ്ലാക്ക് ബോക്സ്' കണ്ടെടുത്തത്.