/kalakaumudi/media/media_files/x5EV9R2i1SbztOxE4XKg.jpg)
സ്ഫോടനമുണ്ടായ സ്ഥലം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ബിർഭും ജില്ലയിലെ ലോക്പുർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗംഗാറാംചക് മൈനിങ് കമ്പനിയിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൽക്കരി പൊടിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. കൽക്കരി ഖനനത്തിനായി സ്‌ഫോടനം നടത്തുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിയുണ്ടായെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രക്ഷാ പ്രവർത്തനം തുടരുകയാണെന്നും പരിക്കേറ്റവരുടെ ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചുകൊണ്ടിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
