ആക്രിക്കടയിൽ സ്ഫോടനം; കശ്മീരിൽ  നാലുപേർ കൊല്ലപ്പെട്ടു

ലോറിയിൽനിന്ന് ചിലർ ആക്രിസാധനങ്ങൾ ഇറക്കുന്നതിനിയാണ് സ്ഫോടനമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.

author-image
Vishnupriya
New Update
army
Listen to this article
0.75x1x1.5x
00:00/ 00:00

ശ്രീന​ഗർ: കശ്മീരിലെ ബാരാമുള്ള ജില്ലയിയിലെ കടയിലുണ്ടായ സ്ഫോടനത്തിൽ നാലുമരണം. സൊപോറിലുള്ള ഷയിർ കോളനിയിലെ ആക്രിക്കടയിലാണ് പൊട്ടിത്തെറിയുണ്ടായത്. ലോറിയിൽനിന്ന് ചിലർ ആക്രിസാധനങ്ങൾ ഇറക്കുന്നതിനിയാണ് സ്ഫോടനമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. രണ്ടുപേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. 

നാസിൽ അഹ്മദ് നദ്രു(40), ആസിം അഷ്റഫ് മിർ, ആദിൽ റാഷിദ് ഭട്ട്, മുഹമ്മദ് അസ്ഹർ എന്നിവരാണ് മരിച്ചത്. ഏതുതരം സ്ഫോടനമാണ് നടന്നതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

blast kashmir