ഡൽഹി: വടക്കൻ ഡൽഹിയിലെ പ്രശാന്ത് വിഹാറിൽ പിവിആർ മൾട്ടിപ്ലക്സിന് സമീപമുള്ള ബൻസിവാല എന്ന മധുരപലഹാരക്കടയിൽ ഇന്ന് ഉച്ചയ്ക്കാണ് ഉഗ്ര സ്ഫോടനമുണ്ടായത്.നിലവിൽ ആർക്കും പരിക്കില്ല .വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫോറൻസിക്കും നടത്തിയ പരിശോധനയിൽ വെളുത്ത പൊടികൊണ്ടുള്ള പദാർത്ഥം കണ്ടെത്തിയതായാണ് റിപ്പോർട്ട്.
വ്യാഴാഴ്ച 11.48നാണ് സ്ഫോടനത്തെക്കുറിച്ചുള്ള ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് റിപ്പോർട്ട്.ഇതിനു പിന്നാലെയാണ് സ്ഫോടനം ഉണ്ടായത്. എന്നാൽ ഇതിനെക്കുറിച്ചുള്ള പൂർണ്ണമായ സ്ഥിതീകരണം ഉണ്ടായിട്ടില്ല.
ഒരു മാസത്തിന് മുൻപാണ് പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം ഉണ്ടായത്.അതിനു പിന്നാലെയാണ് അടുത്ത സ്ഫോടനമുണ്ടായിരിക്കുന്നത്.അന്നത്തെ സ്ഫോടനത്തിൽ സ്കൂളിന്റെ മതിൽ തകർന്നെങ്കിലും ആളപാമയമില്ല .അന്നും സ്ഫോടനം ഉണ്ടായ സ്ഥലത്തു നിന്ന് സമാനമായ വെളുത്ത പൊടിപോലുളള പദാർത്ഥമാണ് ലഭിച്ചിരുന്നത്. അതിനാൽ രണ്ട് സ്ഫോടനങ്ങൾക്ക് പിന്നിലും ഒരേ സംഘമാണെന്ന സംശയമാണ് പോലീസും ഫോറെൻസിക്കും ഉന്നയിക്കുന്നത്.എന്നാൽകൂടുതൽ അന്വേഷണത്തിനുശേഷമേ എന്തെങ്കിലും പറയാനാവൂ എന്നാണ് പൊലീസ് പറയുന്നത്.സിആർപിഎഫ് സ്കൂളിനു സമീപമുണ്ടായ സ്ഫോടനം മേഖലയിൽ ഭീതി പരത്തിയിരുന്നു.