മരുന്ന് നിർമ്മാണ കമ്പനിയിൽ സ്ഫോടനം; 7 മരണം, 10 പേർക്ക് ​ഗുരുതര പൊള്ളൽ

സ്ഫോടനത്തിൽ മരിച്ചവരിൽ രണ്ട് പേരെ മാത്രമേ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ. രാമ്പിള്ളി മണ്ഡൽ സ്വദേശികളായ ഹരിക എന്ന സ്ത്രീയും പുടി മോഹൻ എന്നയാളെയുമാണ് തിരിച്ചറിഞ്ഞത്.

author-image
Vishnupriya
New Update
andra
Listen to this article
0.75x1x1.5x
00:00/ 00:00

അമരാവതി: ആന്ധ്രയിലെ അനകപ്പല്ലേയിലെ മരുന്ന് നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ 7 പേർ മരിച്ചു.  നിരവധി പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. അച്യുതപുരത്തെ സ്പെഷ്യൽ ഇക്കണോമിക് സോണിൽ ഉള്ള ഇസൈന്റിയ എന്ന കമ്പനിയിൽ ഉച്ചയ്ക്ക് ഭക്ഷണസമയത്ത് ആണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ മരിച്ചവരിൽ രണ്ട് പേരെ മാത്രമേ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ. രാമ്പിള്ളി മണ്ഡൽ സ്വദേശികളായ ഹരിക എന്ന സ്ത്രീയും പുടി മോഹൻ എന്നയാളെയുമാണ് തിരിച്ചറിഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ  10 പേരടക്കം ഉള്ളവർ അനക്പള്ളിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. 

Blasts andra pradesh