ഡൽഹി:വടക്കു പടിഞ്ഞാറൻ ഡൽഹിയിൽ പ്രശാന്ത് വിഹാർ ഏരിയയിൽ പിവിആർ സിനിമ ഹാളിനു സമീപം ഇന്ന് രാവിലെ 11 ഓടെയാണ് സ്ഫോടനം ഉണ്ടായതു. പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം ഉണ്ടായി ഒരുമാസം കഴിയുമ്പോഴാണ് ഈ സംഭവം.സ്‌ഫോടനത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.പാർക്കിന്റെ അതിർത്തി ഭിത്തിക്ക് സമീപമാണ് ഇന്ന് സ്ഫോടനം ഉണ്ടായതു.
സ്ഫോടനം നടന്ന സ്ഥലത്തു നിന്നും ഒരു വെളുത്ത പൊടി കണ്ടെത്തിയിരുന്നു. സ്കൂളിൽ സ്ഫോടനം ഉണ്ടായ സ്ഥലത്തുനിന്നും ഇതേ രീതിയിൽ പൊടി കണ്ടെത്തിയിരുന്നു.