ഒഡീഷയിലെ മഹാനദിയിൽ ബോട്ട് മറിഞ്ഞു; അഞ്ച് മരണം, ഏഴുപേരെ കാണാതായി

പത്തര്‍സേനിയിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനായാണ് ഇവര്‍ ബോട്ടില്‍ യാത്രചെയ്തത്.

author-image
Rajesh T L
New Update
odisha boat accident

ഒഡീഷയിലെ ബോട്ടപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു

Listen to this article
0.75x1x1.5x
00:00/ 00:00

ഭുവനേശ്വർ: ഒഡീഷയിൽ ബോട്ട് മറിഞ്ഞ് അഞ്ചുപേർ മരിച്ചു. ജര്‍സുഗുഡയിലെ മഹാനദിയിൽ വെള്ളിയാഴ്ച  50 യാത്രക്കാരുമായി പോകുകയായിരുന്ന ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ ഏഴുപേരെ കാണാതായി. ഇവർക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

ഛത്തീസ്ഗഢിലെ ഖര്‍സേനിയില്‍നിന്നുള്ളവരായിരുന്നു ബോട്ടിലെ യാത്രക്കാര്‍. പത്തര്‍സേനിയിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനായാണ് ഇവര്‍ ബോട്ടില്‍ യാത്രചെയ്തത്. ഒഡീഷയിലെ ബര്‍ഗര്‍ ജില്ലയില്‍നിന്ന് യാത്രതുടങ്ങിയ ബോട്ട്, നദിയിലെ അടിയൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ജാര്‍സുഗുഡയിൽ എത്തുന്നതിന് മുമ്പ് മറിയുകയായിരുന്നു. 

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് നാല് ലക്ഷം രുപ ധനസാഹായം പ്രഖ്യാപിച്ചു. അതേസമയം, അപകടം സംഭവിച്ച ബോട്ടിന് ലൈസന്‍സും ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും ഇല്ലാതെയാണ് സർവീസ് നടത്തിയിരുന്നതെന്നാണ് റിപ്പോർട്ട്.

boat accident odisha