ഗം​ഗയിൽ ബോട്ട് മറിഞ്ഞു; ആറുപേരെ കാണാതായി

ഗംഗാ നദിയുടെ മധ്യഭാഗത്ത് ബോട്ട് മറിഞ്ഞ് മുങ്ങുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ 11 പേരെ രക്ഷപ്പെടുത്തി. ആറുപേരെ ഇപ്പോഴും കാണാനില്ലെന്നും ശുഭം കുമാർ ‌പറഞ്ഞു.

author-image
Anagha Rajeev
New Update
s
Listen to this article
0.75x1x1.5x
00:00/ 00:00

പട്‌ന: ഗം​ഗാ നദിയിൽ ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി. ബർഹ് പ്രദേശത്ത് രാവിലെ 9.15-ഓടെയായിരുന്നു അപകടം. 17 പേർ ബോട്ടിലുണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. ഉമാനാഥ് ഗംഗാ ഘട്ടിന് സമീപം ഒരു കുടുംബത്തിലെ 17 പേരുമായി പോയ ബോട്ടാണ് മറിഞ്ഞതെന്ന് ബാർഹ് സബ് ഡിവിഷണൽ ഓഫീസർ (എസ്ഡിഒ) ശുഭം കുമാർ അറിയിച്ചു. 

 വിവരമറിഞ്ഞ് ജില്ലാഭരണകൂട അധികൃതരും പൊലീസും സ്ഥലത്തെത്തി. കാണാതായ ആറ് പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.

boat capsizes ganga river