ജമ്മു കശ്മീരിലെ ഝലം നദിയിൽ യാത്രാ ബോട്ട് മറിഞ്ഞു; 4 മരണം, 7 പേരെ രക്ഷപ്പെടുത്തി

കാണാതായവരിൽ സ്കൂൾ വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

author-image
Rajesh T L
New Update
chalam river

ഝലം നദി

Listen to this article
0.75x 1x 1.5x
00:00 / 00:00

ശ്രീനഗർ: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞു. അപകടത്തിൽ 4 പേർ മരണപ്പെട്ടു. ഏഴു പേരെ രക്ഷപ്പെടുത്തി. 20 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കാണാതായവരിൽ സ്കൂൾ വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

ഇന്നു രാവിലെയാണ് സംഭവം. കുറച്ച് ദിവസങ്ങളായി മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് നദിയിലെ ജലനിരപ്പ് ഉയർന്ന നിലയിലാണ്. തിങ്കളാഴ്ച പെയ്ത മഴയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചിരുന്നു.

jammu kashmir srinagar