/kalakaumudi/media/media_files/2024/11/23/0d9pFvlsj87ahRqB9SdC.jpg)
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി. മുതിര്‍ന്ന മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ സൗരഭ് രജ്പുതാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മാര്‍ച്ച് 4 നാണ് കൊലപാതകം നടന്നത്. ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയതിനു ശേഷം കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം 15 കഷ്ണങ്ങളായി മുറിച്ചതിനു ശേഷം ഡ്രമ്മിനുള്ളില്‍ സൂക്ഷിച്ചു. സംഭവത്തില്‍ ഭാര്യ മുസ്‌കാന്‍ റസ്‌തോഗി കാമുകന്‍ സാഹില്‍ ശുക്ല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.സൗരഭിനെ കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ യുവതിയുടെ അമ്മ പൊലീസിനെ സമീപിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
പ്പിച്ചതിനാല്‍ താമസം നേരിടുകയും ഒടുവില്‍, മോര്‍ച്ചറിയില്‍ കൊണ്ടുപോയി മുറിച്ചാണ് മൃതദേഹം പുറത്തെടുത്തത്.പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഭാര്യയും കാമുകനായ സാഹിലും കുറ്റം സമ്മതിച്ചു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി, പ്ലാസ്റ്റിക് ഡ്രമ്മില്‍ ഒളിപ്പിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനു വേണ്ടിയാണ് അതിനകത്ത് സിമന്റ് നിറച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു.
കേസിനെ കുറിച്ച് പൊലീസ് പറയുന്നത്; കൊലപാതകത്തിന് ശേഷം യുവതിയും കാമുകനും ഹിമാചല്‍ പ്രദേശില്‍ ആഘോഷിക്കാന്‍ പോയെന്നും ഈ കാലയളവില്‍, സംശയമുണരാതിരിക്കാന്‍ സൗരഭിന്റെ ഫോണില്‍ നിന്ന് വ്യാജ സന്ദേശങ്ങള്‍ അയച്ചതായും സംഭവത്തില്‍ സംശയം തോന്നിയപ്പോള്‍ യുവതിയുടെ അമ്മ പോലീസിനെ സമീപിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് മുദ്രവച്ച വീടില്‍ പരിശോധന നടത്തിയപ്പോള്‍ സിമന്റ് നിറച്ച പ്ലാസ്റ്റിക് ഡ്രം കണ്ടെടുക്കുകയും. ഡ്രം സിമന്റ്‌കൊണ്ട് ഉറപ്പിച്ചതിനാല്‍ താമസം നേരിടുകയും ഒടുവില്‍, മോര്‍ച്ചറിയില്‍ കൊണ്ടുപോയി മുറിച്ചാണ് മൃതദേഹം പുറത്തെടുത്തത്.