എയര്‍ ഇന്ത്യ ക്രൂ അംഗം ലാംനുന്തം സിംഗ്‌സണിന്റെ മൃതദേഹം മണിപ്പൂരിലെത്തിച്ചു

കുടുംബാംഗങ്ങളും സമൂഹ പ്രതിനിധികളും, വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.നിരവധിപേരാണ് ലാംനുന്തം സിംഗ്‌സണിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

author-image
Sneha SB
New Update
LAMNTHUNAM

ഇംഫാല്‍ : ജൂണ്‍ 12 ന് അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ ലാംനുന്തം സിംഗ്‌സണിന്റെ മൃതദേഹം വ്യാഴാഴ്ച രാത്രി മണിപ്പൂരിലെത്തിച്ചു.കുടുംബാംഗങ്ങളും സമൂഹ പ്രതിനിധികളും, വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.നിരവധിപേരാണ് ലാംനുന്തം സിംഗ്‌സണിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

ഇംഫാലിലെ ഓള്‍ഡ് ലംബുലാന്‍ കോളനിയില്‍ താമസിച്ചിരുന്ന സിംഗ്‌സണിന്റെ കുടുംബം 2023-ല്‍ സംസ്ഥാനത്തെ മെയ്തി, കുക്കി സമുദായങ്ങള്‍ക്കിടയില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കാങ്പോക്പിയിലേക്ക് താമസം മാറുകയായിരുന്നു.മണിപ്പൂരില്‍ നിന്നുള്ള മറ്റൊരു ക്യാബിന്‍ ക്രൂ അംഗവും മെയ്തി സമുദായത്തില്‍പ്പെട്ട കോങ്‌ബ്രൈലാത്പാം നാഗന്തോയ് ശര്‍മ്മയും ഇതേ ദുരന്തത്തില്‍ മരിച്ചു. അവരുടെ മൃതദേഹം ഇതുവരെ സംസ്ഥാനത്ത് എത്തിയിട്ടില്ല.

manipur Flight crash