ബോളിവുഡ് നടി മരിച്ചനിലയില്‍

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അസം സ്വദേശിയാണ് 32കാരിയായ നൂര്‍ മാലബിക ദാസ്. നേരത്തെ ഖത്തര്‍ എയര്‍വേയ്സില്‍ എയര്‍ ഹോസ്റ്റസായിരുന്നു.

author-image
Rajesh T L
New Update
noor

Bollywood

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈയില്‍ നടി നൂര്‍ മാലബിക ദാസിനെ മരിച്ച നിലയില്‍ കണ്ടെത്തി. അഴുകി ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ് നടിയുടെ മൃതദേഹം മുംബൈയിലെ ഫ്ലാറ്റില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതിപ്പെട്ടതോടെ പോലീസെത്തി പരിശോധിക്കുകയായിരുന്നു.

ഫ്ലാറ്റില്‍ നിന്നും മാലബികയുടെ ഫോണ്‍, ഡയറി, മരുന്നുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അസം സ്വദേശിയാണ് 32കാരിയായ നൂര്‍ മാലബിക ദാസ്. നേരത്തെ ഖത്തര്‍ എയര്‍വേയ്സില്‍ എയര്‍ ഹോസ്റ്റസായിരുന്നു.

 

bollywood