ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര അന്തരിച്ചു

ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മരണം. കഴിഞ്ഞ ഏപ്രിലിൽ ധർമേന്ദ്രക്ക് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു.മൂന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

author-image
Devina
New Update
d2

മുംബൈ :ചികിത്സയിലായിരുന്ന മുതിർന്ന ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു .അദ്ദേഹത്തിന്( 89 ) വയസ്സായിരുന്നു .

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്നു ഒക്‌ടോബർ 31 നു മുംബൈയിലെ ബ്രീച് കാൻഡി ആശുപത്രിയിൽ നടനെ പ്രവേശിപ്പിച്ചിരുന്നു .

ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മരണം. കഴിഞ്ഞ ഏപ്രിലിൽ ധർമേന്ദ്രക്ക് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു.

ബോളിവുഡിന്റെ ഹിറ്റ്മാൻ  എന്നറിയപ്പെട്ടിരുന്ന ധർമേന്ദ്ര ആറ് പതിറ്റാണ്ടുകാലം ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്നു.

 മൂന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

 ഷോലെ, ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, ചുപ്‌കെ ചുപ്‌കെ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. അവസാന ചിത്രമായ ഇക്കിസ് ഡിസംബർ 25നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

2012ൽ അദ്ദേഹത്തിന് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. നടി ഹേമമാലിനിയാണ് ഭാര്യ, സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ, അജിത, വിജേത എന്നിവരാണ് മക്കൾ.