ധര്‍മേന്ദ്ര അന്തരിച്ചെന്ന പ്രചാരണം നിഷേധിച്ച് ഇഷ ഡിയോള്‍

അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇഷ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു

author-image
Biju
New Update
DHARMENDRA

മുംബൈ: ബോളിവുഡ് ഇതിഹാസ താരം ധര്‍മേന്ദ്ര അന്തരിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങളോടു പ്രതികരിച്ച് മകള്‍ ഇഷ ഡിയോള്‍. 

അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇഷ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ഥിച്ച ഇഷ, പിതാവിന്റെ മടങ്ങിവരവിനു വേണ്ടി പ്രാര്‍ഥിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു.