സ്ഫോടക വസ്തു നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഒരുമരണം

സംസ്ഥാന ദുരന്തനിര്‍മാണ സേനയുടെ രണ്ട് ടീമുകള്‍ സംഭവസ്ഥലത്തെത്തി. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ദൗത്യം തുടരുകയാണ്

author-image
Rajesh T L
New Update
blast

bomb blast death

Listen to this article
0.75x1x1.5x
00:00/ 00:00

ഛത്തീസ്ഗഡിലെ സ്ഫോടക വസ്തു നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. സംസ്ഥാനത്തെ ഏറ്റവും വലിയ സ്ഫോടക വസ്ഥു നിര്‍മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്.സംസ്ഥാന ദുരന്തനിര്‍മാണ സേനയുടെ രണ്ട് ടീമുകള്‍ സംഭവസ്ഥലത്തെത്തി. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ദൗത്യം തുടരുകയാണ്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ കനത്ത നടപടി ഉണ്ടാകുമെന്നും ചത്തീസ്ഗഡ് ഉപമുഖ്യമന്ത്രി അരുണ്‍ സാവോ പറഞ്ഞു. മരണപ്പെട്ടയാളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

bomb blast