വീണ്ടും ബോംബ് ഭീഷണി സന്ദേശം; ഡൽഹിയില്‍ നിരവധി ആശുപത്രികളിലാണ് സന്ദേശം എത്തിയത്

നിരവധി ആശുപത്രികള്‍ക്ക് ഇ-മെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. സന്ദേശം ലഭിച്ച ആശുപത്രികളിലെല്ലാം ശക്തമായ പരിശോധന നടക്കുകയാണ്. ദീപ് ചന്ദ് ബന്ധു, ജിടിബി, ദാദാ ദേവ്, ഹേഡ്ഗേവാർ ഉൾപ്പടെയുള്ള ആശുപത്രികൾക്കാണ് ഭീഷണി സന്ദേശം എത്തിയത്.

author-image
Vishnupriya
New Update
bomb

പരിശോധന നടത്തുന്ന പോലീസ് (ഫയൽ ചിത്രം)

Listen to this article
0.75x1x1.5x
00:00/ 00:00

ഡൽഹി: ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം. ദിവസങ്ങളായി തുടരുന്ന ബോംബ് ഭീഷണി വലിയ തോതിലുള്ള ആശങ്കയാണ് ജനങ്ങള്‍ക്കിടയിൽ സൃഷ്ടിക്കുന്നത്.നിരവധി ആശുപത്രികള്‍ക്ക് ഇ-മെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. സന്ദേശം ലഭിച്ച ആശുപത്രികളിലെല്ലാം ശക്തമായ പരിശോധന നടക്കുകയാണ്. ദീപ് ചന്ദ് ബന്ധു, ജിടിബി, ദാദാ ദേവ്, ഹേഡ്ഗേവാർ ഉൾപ്പടെയുള്ള ആശുപത്രികൾക്കാണ് ഭീഷണി സന്ദേശം എത്തിയത്.

മെയ് ഒന്നിന് ഇത്തരത്തില്‍ ഡൽഹിയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു. അത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. രാജ്യതലസ്ഥാനത്തെ നൂറിലേറെ സ്കൂളുകള്‍ക്ക് നേരെയായിരുന്നു ഭീഷണി. എന്നാല്‍ സന്ദേശം വ്യാജമായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. 

ഇതിന് ശേഷം ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ബോംബ് ഭീഷണി സന്ദേശം വന്നു. ഇവിടെയും സ്കൂളുകള്‍ക്ക് നേരെയാണ് ഭീഷണി വന്നത്. പിന്നാലെ വീണ്ടും ഡൽഹിയിൽ ഭീഷണി വന്നു. ഇത്തവണ വിമാനത്താവളവും ഭീഷണി നേരിട്ടു.

delhi Hospitals bomb thread