/kalakaumudi/media/media_files/2025/11/13/ajithramya-2025-11-13-12-55-51.jpg)
ചെന്നൈ :തമിഴ് താരങ്ങളായ അജിത്കുമാറിന്റെയും രമ്യാകൃഷ്ണന്റെയും ചെന്നൈയിലെ വീടുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി പോലീസ് അറിയിച്ചു .
വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി വീടുകളിൽ വിശദമായ പരിശോധന നടത്തി .
പരിശോധനകൾക്ക് ശേഷമാണു ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിതീകരിച്ചതു .സംഭവവുമായി ബന്ധപ്പെട്ട്ലഭിച്ച സന്ദേശത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി .
പ്രമുഖരെ ലക്ഷ്യമിട്ട് തുടർച്ചയായി സമാനമായ രീതിയിൽ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് തമിഴ്നാട് പോലീസിനെ ആശങ്കയിലാക്കിയിരിക്കുകയാണ് .
കഴിഞ്ഞ മാസം നടി തൃഷയുടെയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെയും വീടുകൾക്ക് നേരെയും രാജ്ഭവന് നേരെയും ബോംബ് ഭീഷണി ലഭിച്ചിരുന്നു .
ഡിജിപിയുടെ ഓഫീസിലേക്കാണ് അന്ന് ഭീഷണി സന്ദേശം എത്തിയതെന്ന് പോലീസ് അറിയിച്ചു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
