/kalakaumudi/media/media_files/2025/11/17/chennaiiiiiiii-2025-11-17-11-45-08.jpg)
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സിനിമാതാരങ്ങളായ അജിത് കുമാർ, അരവിന്ദ് സ്വാമി, ഖുഷ്ബു എന്നിവരുടെ വീടിനു നേരെ ബോംബ് ഭീഷണി.
ഞായറാഴ്ച രാത്രിയാണ് ഇവരുടെ വീടുകൾക്ക് നേരെ ഭീഷണി സന്ദേശം ലഭിച്ചത്.
ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ഓഫീസിലേക്കാണ് ഭീഷണി ഇ-മെയിൽ ലഭിക്കുന്നത്.
ഇതിനു പിന്നാലെ നാല് സ്ഥലങ്ങളിലും പൊലീസ് അടിയന്തരമായി സുരക്ഷാ പരിശോധനകൾ നടത്തി.
കഴിഞ്ഞയാഴ്ചയും ചെന്നൈയിലെ ഇഞ്ചമ്പാക്കത്തുള്ള അജിത് കുമാറിന്റെ വീടിനു നേരെ അജ്ഞാതനിൽ നിന്നും ബോംബ് ഭീഷണി ലഭിച്ചിരുന്നു.
തുടർന്ന് ബോംബ് സ്‌ക്വാഡ് അടക്കം പരിശോധന നടത്തിയെങ്കിലും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
