/kalakaumudi/media/media_files/2025/07/15/bobay-stock-2025-07-15-12-32-59.jpg)
മുംബൈ : ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ബിഎസ്ഇയെ തകര്‍ക്കുമെന്ന് സന്ദേശം വന്നത് കോമ്രേഡ് പിണറായി വിജയന്‍ എന്ന ഇമെയില്‍ ഐഡിയില്‍ നിന്നാണ് . സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ടവര്‍ ബില്‍ഡിംഗില്‍ നാല് ആര്‍ഡിഎക്‌സ് ഐഇഡി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചകഴിഞ്ഞ് 3 മണിക്ക് ബോംബ് സ്‌ഫോടനം നടക്കുമെന്നാണ് ഭീഷണിസന്ദേശത്തില്‍ പറയുന്നത്.ബോംബ് സ്‌ക്വാഡ് സംഘവും പോലീസും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല.