റിസര്‍വ് ബാങ്ക് കെട്ടിടത്തിന് ബോംബ് ഭീഷണി; സന്ദേശം റഷ്യന്‍ ഭാഷയില്‍

കെട്ടിടത്തില്‍ ഐഇഡി സ്‌ഫോടകവസ്തു സ്ഥാപിച്ചിട്ടുണ്ടെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഔദ്യോഗിക ഇ മെയില്‍ ഐഡിയിലാണ് ഭീഷണി സന്ദേശം എത്തിയത്.

author-image
Prana
New Update
reserve bank

മുംബൈയിലെ റിസര്‍വ് ബാങ്ക് കെട്ടിടത്തിന് അജ്ഞാത ബോംബ് ഭീഷണി. കെട്ടിടത്തില്‍ ഐഇഡി സ്‌ഫോടകവസ്തു സ്ഥാപിച്ചിട്ടുണ്ടെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഔദ്യോഗിക ഇ മെയില്‍ ഐഡിയിലാണ് ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് പോലീസുംബോംബ് സ്‌ക്വാഡും എത്തി കെട്ടിടവും പരിസരവും വിശദമായി പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ല.
റഷ്യന്‍ ഭാഷയിലാണ് ഇമെയില്‍ സന്ദേശം അയച്ചത്. കെട്ടിടത്തില്‍ ഐഇഡി സ്ഥാപിച്ചിട്ടുണ്ടെന്നും അഞ്ച് ദിവസത്തിനുള്ളില്‍ റിമോട്ട് സംവിധാനം വഴി ഇത് പ്രവര്‍ത്തിപ്പിക്കുമെന്നുമായിരുന്നു സന്ദേശം. ഉക്രൈന് വേണ്ടിയുള്ള ബ്രദര്‍ ഹുഡ് മൂവ്‌മെന്റില്‍ പങ്കാളിയാകണമെന്ന് മെയിലില്‍ ഗവര്‍ണറോട് അഭ്യര്‍ഥിക്കുന്നുമുണ്ട്. സംഭവത്തില്‍ മാതാ അംബേദ്കര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

reserve bank of india russian bomb threat