വീണ്ടും ബോംബ് ഭീഷണി; ഇൻഡിഗോ വിമാനങ്ങൾക്ക് നേരെയും ഭീഷണി സന്ദേശങ്ങൾ

മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിനാണ് നേരത്തെ ബോംബ് ഭീഷണി ലഭിച്ചത്.

author-image
Vishnupriya
New Update
indigo

ഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായതിന് പിന്നാലെ മുംബൈയില്‍ നിന്ന് പുറപ്പെടുന്ന രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് നേരെയും ബോംബ് ഭീഷണി. മുംബൈയില്‍ നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെടാനിരുന്ന 6E 1275, മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക് പോകേണ്ടിയിരുന്ന 6E 56 എന്നീ വിമാനങ്ങള്‍ക്കു നേരെയാണ് ഭീഷണി. ഭീഷണിക്കു പിന്നാലെ സുരക്ഷാ പരിശോധനയ്ക്കായി വിമാനങ്ങള്‍ മാറ്റിയിട്ടിരിക്കുകയാണ്.

മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിനാണ് നേരത്തെ ബോംബ് ഭീഷണി ലഭിച്ചത്. തുടര്‍ന്ന് രാത്രി രണ്ടു മണിയോടെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട AI 119 വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യുകയായിരുന്നു. പത്തു ദിവസം മുമ്പ് ഗുജറാത്തിലെ വഡോദര, രാജ്‌കോട്ട് എയര്‍പോര്‍ട്ടുകള്‍ക്ക് നേരെയും ബോംബ് ഭീഷണിയുണ്ടായിരുന്നു.

bomb threat air india express indigo airline