/kalakaumudi/media/media_files/2025/07/26/cpm-2025-07-26-12-22-03.jpg)
മുംൈബ: പലസ്തീന്‍ പ്രശ്‌നത്തില്‍ പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ചതു ചോദ്യം ചെയ്ത് സിപിഎം നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ആയിരക്കണക്കിനു മൈലുകള്‍ അകലെയുള്ള വിഷയത്തില്‍ ഇടപെടുന്നതിനു പകരം രാജ്യത്തെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാണ് പാര്‍ട്ടി ശ്രദ്ധിക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. ദേശസ്‌നേഹികളാണെങ്കില്‍ മലിനീകരണം, പ്രളയം അടക്കമുള്ള പ്രശ്‌നങ്ങളില്‍ ഇടപെടണം.
രാജ്യത്തോടു സ്‌നേഹം കാണിക്കൂ. പലസ്തീന്‍ വിഷയത്തിലെ നിലപാട് രാജ്യത്തിന്റെ വിദേശ ബന്ധങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് പാര്‍ട്ടിക്ക് മനസ്സിലാകുന്നില്ലേയെന്നും കോടതി ചോദിച്ചു. വിദേശ നയത്തിന് എതിരാണെങ്കില്‍ക്കൂടി പൗരന്‍മാര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമില്ലേയെന്ന് സിപിഎമ്മിനായി ഹാജരായ മിഹിര്‍ ദേശായ് ആരാഞ്ഞു.
കോടതി നിലപാടിനെ സിപിഎം പൊളിറ്റ് ബ്യൂറോ അപലപിച്ചു. രാഷ്ട്രീയ പാര്‍ട്ടിയുടെ അവകാശങ്ങളെക്കുറിച്ചും പലസ്തീനികളോടുള്ള ജനങ്ങളുടെ ഐക്യദാര്‍ഢ്യത്തെക്കുറിച്ചും ബെഞ്ചിന് അറിയില്ലെന്നും പക്ഷപാതപരമായ നിലപാടാണെന്നും കുറ്റപ്പെടുത്തി.
വിദേശ നയത്തിനു കോട്ടം തട്ടുമെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കൂട്ടായ്മയായ ഓള്‍ ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 17ന് നടത്താനിരുന്ന റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചത്.