സൂപ്പര്‍ സോണിക് മിസൈലായ ബ്രഹ്‌മോസിനു വേണ്ടി വിയറ്റ്‌നാം; കരാര്‍ ഉടന്‍

ലോകത്തിലേറ്റവും വേഗമേറിയ ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച സൂപ്പര്‍ സോണിക് മിസൈലായ ബ്രഹ്‌മോസ് വിയറ്റ്‌നാം വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

author-image
Akshaya N K
New Update
f

ന്യൂഡല്‍ഹി: പ്രതിരോധ ആയുധകയറ്റുമതിയില്‍ ഇന്ത്യ വിയറ്റ്‌നാമുമായി ഇടപാടിനൊരുങ്ങുന്നു. ലോകത്തിലേറ്റവും വേഗമേറിയ ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച സൂപ്പര്‍ സോണിക് മിസൈലായ ബ്രഹ്‌മോസ് വിയറ്റ്‌നാം വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

 700 മില്യണ്‍ ഡോളര്‍ ( ഏകദേശം 5977 കോടി രൂപയുടെ) ഇടപാടകാന്‍ സാധ്യത. ഇന്ത്യാ ടുഡെയുടെ റിപ്പോര്‍ട്ട് പ്രകാരം ആയുധ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും വരും മാസങ്ങളില്‍ കരാര്‍ നിലവില്‍ വരുമെന്നും പറയപ്പെടുന്നു.


ദക്ഷിണ ചൈന കടലില്‍ ചൈനയുമായി സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിയറ്റ്‌നാമിന്റെ സമുദ്രസുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍നിന്ന് ബ്രഹ്‌മോസ് മിസൈലുകള്‍ വാങ്ങാനൊരുങ്ങുന്നത്. വിയറ്റ്‌നാമിനു മുമ്പ് 375 മില്യണ്‍ ഡോളറിന്റെ ഇടപാടായി ഫിലിപ്പീന്‍സാണ് ഇന്ത്യയില്‍ നിന്നും ബ്രഹ്മോസ് വാങ്ങിയിട്ടുള്ളത്. ഇപ്പോള്‍ പല രാജ്യങ്ങളായ മലേഷ്യ,ദക്ഷിണ അമേരിക്ക എന്നീ രാജ്യങ്ങളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌.




brahmos missile india vietnam