ബ്രജേഷ്‌കുമാർ സിങ് കനറാ ബാങ്ക് എംഡിയും സിഒയുമായി ചുമതലയേൽക്കും

കനറാ ബാങ്കിന്റെ എംഡിയും സിഇഒയുമായി ബ്രജേഷ്‌കുമാർ സിങ്ങിനെ നിയമിക്കാൻ ഫിനാൻഷ്യൽ സർവീസസ് ഇൻസ്റ്റിറ്റിയൂഷൻസ് ബ്യൂറോ ശുപാർശ ചെയ്തു.നിലവിൽ ഇന്ത്യൻ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ബാങ്ക് ഒഫ് ബറോഡ  ചീഫ് ജനറൽ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്

author-image
Devina
New Update
brijeshhh

ന്യൂഡൽഹി: കനറാ ബാങ്കിന്റെ എംഡിയും സിഇഒയുമായി ബ്രജേഷ്‌കുമാർ സിങ്ങിനെ നിയമിക്കാൻ ഫിനാൻഷ്യൽ സർവീസസ് ഇൻസ്റ്റിറ്റിയൂഷൻസ് ബ്യൂറോ ശുപാർശ ചെയ്തു.

നിലവിൽ ഇന്ത്യൻ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ബാങ്ക് ഒഫ് ബറോഡ  ചീഫ് ജനറൽ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്.

സർക്കാർ അംഗീകരിച്ചാൽ മാത്രമേ
നിയമനം  നടക്കൂ.

 അപേക്ഷിച്ച 17 പേരിൽ നിന്ന് അഭിമുഖത്തിനു ശേഷമാണ് എഫ്എസ്‌ഐബി ബ്രജേഷ്‌കുമാർ സിങ്ങിനെ തിരഞ്ഞെടുത്തത്.

ആദ്യമായി സ്വകാര്യബാങ്കുകളിൽ നിന്ന് പേരും ഈ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നതായാണ് വിവരം.

ഒക്‌ടോബറിലാണ് പൊതുമേഖലാബാങ്കുകളിൽ എംഡിയുടെ തസ്തികയിലേക്ക് സ്വകാര്യ ബാങ്കുകളിൽ നിന്നുള്ളവർക്കു അപേക്ഷിക്കാൻ അവസരം തുറന്നത്.