/kalakaumudi/media/media_files/2026/02/26/high-2026-02-26-14-12-33.jpg)
ന്യൂഡൽഹി: പ്രണയബന്ധം മുറിഞ്ഞു എന്നതു കൊണ്ടുമാത്രം ആത്മഹത്യാപ്രേരണയാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ആത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ലെന്ന അവസ്ഥയിലെത്തിച്ചെങ്കിൽ മാത്രമേ പ്രേരണക്കുറ്റം നിലനിൽക്കൂവെന്ന് കോടതി വ്യക്തമാക്കി.
മുൻകാമുകി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് മനോജ് ജെയിന്റെ നിരീക്ഷണം.
മറ്റൊരു സ്ത്രീയുമായി പ്രതിയുടെ വിവാഹം നടന്നതിന്റെ അഞ്ചാംദിവസം മുൻ കാമുകി ആത്മഹത്യ ചെയ്യുകയായിരുന്നു. തുടർന്നാണ് പ്രതിക്കെതിരേ പ്രേരണക്കുറ്റം ചുമത്തിയത്.
ആത്മഹത്യചെയ്ത പെൺകുട്ടിയും പ്രതിയുമായി എട്ടുവർഷത്തെ ബന്ധമുണ്ടായിരുന്നു.
അക്കാലത്തൊരിക്കലും പ്രതിയെക്കുറിച്ച് പെൺകുട്ടി പരാതിപ്പെട്ടിട്ടില്ല. പ്രതിയെ കുറ്റപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
