യുവതിയെ മുൻകാമുകൻ വെടിവെച്ച് കൊലപ്പെടുത്തി; ആക്രമണം വിവാഹത്തിന് മേക്കപ്പിന് ബ്യൂട്ടിപാർലറിൽ എത്തിയപ്പോൾ

ഇറങ്ങി വാ കാജല്‍, നീ എന്നെ വഞ്ചിച്ചു എന്ന് ആക്രാശിച്ചാണ് ദീപക് എത്തിയത്. ഇയാള്‍ തുവാല കൊണ്ട് മുഖം മറച്ചിരുന്നു. സംഭവത്തിന് ശേഷം ഒരാള്‍ ബ്യൂട്ടി പാര്‍ലറില്‍നിന്ന് ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

author-image
Vishnupriya
Updated On
New Update
death

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ലഖ്‌നൗ: നവവധുവിനെ മുന്‍കാമുകന്‍ വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദതിയ സ്വദേശിനി കാജല്‍ (22) ആണ് കൊല്ലപ്പെട്ടത്. കാജലിന്റെ മുന്‍കാമുകന്‍ ദീപക് കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെട്ടു. വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് ആക്രമണം ഉണ്ടായത്. 

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വിവാഹത്തിന് മുന്നോടിയായി മേക്ക് അപ്പ് ചെയ്യുന്നതിന് ബ്യൂട്ടി പാര്‍ലറില്‍ എത്തിയപ്പോഴായിരുന്നു ദീപക് ബ്യൂട്ടിപാര്‍ലറിലേക്ക് അതിക്രമിച്ച് കയറുകയും കാജലിന് നേര്‍ക്ക് പലകുറി വെടിയുതിര്‍ക്കുകയും ചെയ്തത്. കാജലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇറങ്ങി വാ കാജല്‍. നീ എന്നെ വഞ്ചിച്ചു എന്ന് ആക്രാശിച്ചാണ് ദീപക് എത്തിയത്. ഇയാള്‍ തുവാല കൊണ്ട് മുഖം മറച്ചിരുന്നു. സംഭവത്തിന് ശേഷം ഒരാള്‍ ബ്യൂട്ടി പാര്‍ലറില്‍നിന്ന് ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

ഒരുങ്ങിക്കൊണ്ടിരുന്ന കാജലിന്റെ അടുത്തെത്തിയ ദീപക്, തന്റെ ഒപ്പം വരാന്‍  ആവശ്യപ്പെട്ടു. എന്നാല്‍ കാജല്‍ അത് നിരസിച്ചു. തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്ന് കാജലിന്റെ സഹോദരി നേഹ പറഞ്ഞു. സഹോദരിക്കും മറ്റ് രണ്ട് സ്ത്രീകള്‍ക്കുമൊപ്പമാണ് കാജല്‍ പാര്‍ലറിലേക്ക് എത്തിയത്.

കാജലിന്റെ അതേ ഗ്രാമത്തില്‍ തന്നെയാണ് ദീപക്കും താമസിക്കുന്നത്. വിവാഹത്തിന് ഝാന്‍സിയിലേക്ക് പുറപ്പെട്ട കാജലിനെയും കുടുംബത്തെയും പിന്തുടര്‍ന്നാണ് ദീപക്കും എത്തിയത്. ദീപക്കിനെ പിടികൂടുന്നതിന് രണ്ട് പോലീസ് സംഘങ്ങള്‍ക്ക്  ചുമതല കൊടുത്തിട്ടുണ്ട്.

murder