ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നുവീണു

തുടര്‍ക്കഥയായിരുന്നു.ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ പാലങ്ങള്‍ തകര്‍ന്നുവീഴുന്നത്. പാലം തകര്‍ന്നു വീഴല്‍ തുടര്‍ക്കഥയായതോടെ 11 എന്‍ജിനിയര്‍മാരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

author-image
Prana
New Update
d
Listen to this article
0.75x1x1.5x
00:00/ 00:00

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നുവീണു. ഗയ ജില്ലയില്‍ ഗുള്‍സ്‌കാരി നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. നാലാഴ്ചക്കിടെ തകരുന്ന പതിനാലാമത്തെ പാലമാണിത്. ഭഗ്വതി ഗ്രാമത്തെയും ശര്‍മ്മ ഗ്രാമത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.അടുത്തിടെ ബിഹാറില്‍ പാലം തകരുന്നത് തുടര്‍ക്കഥയായിരുന്നു.ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ പാലങ്ങള്‍ തകര്‍ന്നുവീഴുന്നത്. പാലം തകര്‍ന്നു വീഴല്‍ തുടര്‍ക്കഥയായതോടെ 11 എന്‍ജിനിയര്‍മാരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. പഴയ പാലങ്ങളെ പറ്റി സര്‍വെ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും പാലം തകര്‍ന്ന് വീണത്.

bridge