ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു

ബിഹാറില്‍ അപകട നിലയിലുള്ള പാലങ്ങള്‍ കണ്ടെത്താനായി സര്‍വേ നടത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബന്ധപ്പെട്ട വകുപ്പു മേധാവികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

author-image
Athira Kalarikkal
New Update
bihar

ബിഹാറിലെ ഗണ്ഡകി നദിക്കു കുറുകെയുള്ള പാലം തകർന്നപ്പോൾ

പട്‌ന : ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു വീണു. സഹര്‍സ ജില്ലയിലെ മഹിഷി ഗ്രാമത്തിലെ പാലമാണു തകര്‍ന്നത്. മൂന്നാഴ്ചയ്ക്കിടെയില്‍ പതിമൂന്നാമത്തെ പാലമാണ് തകരുന്നത്. തുടര്‍ച്ചയായി പാലങ്ങള്‍ തകര്‍ന്നതിന്റെ പേരില്‍ കഴിഞ്ഞയാഴ്ച 17 എന്‍ജിനീയര്‍മാരെ ബിഹാര്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

ബിഹാറില്‍ അപകട നിലയിലുള്ള പാലങ്ങള്‍ കണ്ടെത്താനായി സര്‍വേ നടത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബന്ധപ്പെട്ട വകുപ്പു മേധാവികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

bihar bridge