എസ്എഫ്ഐയ്ക്ക് മിന്നും വിജയം: അംബേദ്ക്കർ യൂണിവേഴ്സിറ്റി ഇനി എസ്എഫ്ഐ ഭരിക്കും

ആറു വർഷത്തിന് ശേഷം സർവ്വകലാശാലയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് എസ് എഫ് ഐ അധികാരം പിടിച്ചെടുത്തത്. നാല് കാമ്പസുകളിലായി 45 കൗൺസിലർ സീറ്റുകളിൽ 24 ഉം എസ് എഫ് ഐ സ്വന്തമാക്കിയതോടെയാണ് ഭരണം ഉറപ്പിച്ചത്.

author-image
Rajesh T L
New Update
jjahha

ഡൽഹി : അംബേദ്കർ സർവ്വകലാശാലയിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് വിജയം. 45 സീറ്റിൽ 24 സീറ്റും വിജയിച്ച എസ് എഫ് ഐ സർവകലാശാല യൂണിയൻ ഭരണവും പിടിച്ചെടുത്തു. ആറു വർഷത്തിന് ശേഷം സർവ്വകലാശാലയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് എസ് എഫ് ഐ അധികാരം പിടിച്ചെടുത്തത്. അംബേദ്കർ യൂണിവേഴ്സിറ്റി ദില്ലി സ്റ്റുഡന്റ്സ് കൗൺസിൽ ( എ യു ഡി എസ് സി ) തിരഞ്ഞെടുപ്പിൽ നാല് കാമ്പസുകളിലായി 45 കൗൺസിലർ സീറ്റുകളിൽ 24 ഉം എസ് എഫ് ഐ സ്വന്തമാക്കിയതോടെയാണ് ഭരണം ഉറപ്പിച്ചത്.

2018, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിലും എസ്‌ എഫ്‌ ഐ സർവകലാശാല യൂണിയൻ ഭരണം സ്വന്തമാക്കിയിരുന്നു. കൊവിഡ‍് അടക്കമുള്ള കാരണങ്ങളാൽ 2019 മുതൽ വിദ്യാർത്ഥി സംഘടനാ തിരഞ്ഞെടുപ്പുകൾ വൈകി. ഒടുവിൽ ആറ് വർഷത്തിനിപ്പുറവും എയുഡിഎസ് സി സർവകലാശാലയിലെ ആധിപത്യം എസ് എഫ് ഐ നിലനിർത്തുകയായിരുന്നു.

delhi sfi ambedkar