കൊല്‍ക്കത്ത ഫാക്ടറി അടച്ചുപൂട്ടാന്‍ ബ്രിട്ടാനിയ

രാജ്യത്തെ ഏറ്റവും പഴയ രണ്ടാമത്തെ നിര്‍മ്മാണ യൂണിറ്റ് കൂടിയാണിത്.കൊല്‍ക്കത്തയിലെ തരാതല ഫാക്ടറിയിലുള്ള തൊഴിലാളികള്‍ക്കും വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം വാഗ്ദാനം ചെയ്തതായി കമ്പനി

author-image
Prana
New Update
britania

Britania Kolkata factory is closing

Listen to this article
0.75x 1x 1.5x
00:00 / 00:00

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് കൊല്‍ക്കത്തയിലുള്ള പ്രശസ്തമായ നിര്‍മ്മാണ ഫാക്ടറി അടച്ചുപൂട്ടുന്നു. രാജ്യത്തെ ഏറ്റവും പഴയ രണ്ടാമത്തെ നിര്‍മ്മാണ യൂണിറ്റ് കൂടിയാണിത്.കൊല്‍ക്കത്തയിലെ തരാതല ഫാക്ടറിയിലുള്ള എല്ലാ തൊഴിലാളികള്‍ക്കും വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം വാഗ്ദാനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തതായി കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്. 150 തൊഴിലാളികളുള്ള ഈ യൂണിറ്റ് അടച്ചുപൂട്ടുന്നത് കമ്പനിയെയോ സംസ്ഥാനത്തിന്റെ വരുമാനത്തെയോ കാര്യമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.കൊല്‍ക്കത്ത തുറമുഖത്തിന്റെ ഉടമസ്ഥതയിലുള്ള 11 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന തരാതല ഫാക്ടറിയുടെ പാട്ടക്കരാര്‍ 2048ലാണ് അവസാനിക്കുന്നത്. 2018ലാണ് കരാര്‍ 30 വര്‍ഷത്തേക്ക് പുതുക്കിയത്. നേരത്തെ മുംബൈയിലും ചെന്നൈയിലും ഉള്ള ബ്രിട്ടാനിയയുടെ ഫാക്ടറികള്‍ നേരത്തെ അടച്ചു പൂട്ടിയിരുന്നു.കമ്പനി 24 വര്‍ഷം കൂടി പാട്ടത്തിന് കൈവശം വച്ചിട്ടുണ്ടെങ്കിലും തരാതല ഭൂമിയുടെ ഭാവി ഉപയോഗം അനിശ്ചിതത്വത്തിലാണ്. കമ്പനി് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.നഗര കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള പഴയതും കാര്യക്ഷമമല്ലാത്തതുമായ ഫാക്ടറികള്‍ അടച്ചുപൂട്ടുന്നതിലേക്കും ഉയര്‍ന്ന ഉല്‍പ്പാദന ശേഷിയുള്ള ആധുനിക സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിലേക്കും ബ്രിട്ടാനിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി വാര്‍ത്തയുണ്ട്.

britania