കെ.കേശവ റാവു കോണ്‍ഗ്രസ് നേതൃത്വത്തിനൊപ്പം
ഹൈദരാബാദ്: മുതിര്‍ന്ന ബിആര്‍എസ് നേതാവും രാജ്യസഭാ എംപിയുമായ കെ. കേശവ റാവു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ദീപദാസ് മുന്‍ഷി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കേശവ റാവു കോണ്‍ഗ്രസില്‍ പുനഃപ്രവേശനം നടത്തിയത്.
ഐക്യ ആന്ധ്രയില്‍ കേവശ റാവു കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു. 2013-ലാണ് കെ.കെ. എന്നറിയപ്പെടുന്ന കേശവ റാവു ചന്ദ്രശേഖര റാവു രൂപീകരിച്ച ടി.ആര്‍.എസില്‍ ചേര്‍ന്നത്. ടി.ആര്‍.എസ്. പിന്നീട് ബിആര്‍എസ് ആയി മാറി.ബിആര്‍എസ് നേതൃത്വത്തില്‍ ചന്ദ്രശേഖര റാവുവിനും മകന്‍ കെ.ടി. രാമറാവുവിനും പിന്നില്‍ മൂന്നാമനായിരുന്നു കേശവ റാവു.