/kalakaumudi/media/media_files/2025/10/04/vofi-2025-10-04-12-19-43.jpg)
ദില്ലി: ഇന്ത്യയില്‍ പുതിയ സർക്കിളുകളിലെ ഉപയോക്താക്കൾക്കായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎൽ) വോയ്‌സ് ഓവർ വൈ-ഫൈ (VoWiFi) സേവനം അവതരിപ്പിച്ചു.
സെല്ലുലാർ കവറേജ് ഇല്ലാത്തപ്പോഴും ഉപഭോക്താക്കൾക്ക് വൈ-ഫൈ നെറ്റ്‌വർക്കിലൂടെ വോയ്‌സ് കോളുകൾ വിളിക്കാനും സ്വീകരിക്കാനും അനുവദിക്കുന്നതാണ് വോയ്‌സ് ഓവർ വൈ-ഫൈ (VoWiFi) സേവനം. ജിയോ, എയർടെൽ തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ വളരെക്കാലമായി വോയ്‌സ് വൈഫൈ ആക്‌സസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഇപ്പോൾ പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്ലും ഈ സംവിധാനം അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.
എന്താണ് വോയ്‌സ് ഓവർ വൈ-ഫൈ?
ഒക്‌ടോബര്‍ 2-ന് നടന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ഡിഒടി സെക്രട്ടറി നീരജ് മിത്തൽ വെസ്റ്റ്, സൗത്ത് സോൺ സർക്കിളുകളിൽ ബിഎസ്എൻഎല്ലിന്‍റെ വോവൈ-ഫൈ സേവനങ്ങളുടെ സോഫ്റ്റ് ലോഞ്ച് പ്രഖ്യാപിച്ചു.
ഇതോടൊപ്പം, ബിഎസ്എൻഎൽ മുംബൈയിൽ 4 ജി സേവനങ്ങൾ ആരംഭിക്കുകയും ഇന്ത്യയിലുടനീളം ഇ-സിം സേവനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്‌തു.
ബിഎസ്‌എൻഎല്ലിന്‍റെ ഡിജിറ്റൽ വികാസത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് പുതിയ പ്രഖ്യാപനങ്ങൾ.
വൈ-ഫൈ കോളിംഗ് സൗകര്യം ഉപയോഗിച്ച് ബിഎസ്‌എൻഎൽ ഉപയോക്താക്കൾക്ക് സെല്ലുലാർ റിസപ്ഷൻ കുറവുള്ള പ്രദേശങ്ങളിൽ പോലും പതിവായി വോയ്‌സ് കോളുകൾ ചെയ്യാൻ കഴിയുന്നു.
മൊബൈൽ സിഗ്നൽ ദുർബലമാകുമ്പോൾ കോളുകൾ റൂട്ട് ചെയ്യുന്നതിന് ഓട്ടോമാറ്റിക്കായി വൈ-ഫൈയിലേക്ക് മാറുന്നതാണ് ഈ സാങ്കേതികവിദ്യ.
ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വി) തുടങ്ങിയ പ്രമുഖ ടെലികോം ഓപ്പറേറ്റർമാർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൈ-ഫൈ കോളിംഗ് പിന്തുണ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഇതിന് സാധാരണയായി അധിക ചെലവൊന്നുമില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
