BSNLEU സ്ഥാപക ദിനവും സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിംഗ്, സുഖ് ദേവ്, രാജ്ഗുരു എന്നിവരുടെ ചരമ വാർഷികവും സമുചിതമായി ആചരിച്ചു

BSNLEU മഹാരാഷ്ട്ര സംസ്ഥാന കൗൺസിൽ ഓഫീസിൽ ചേർന്ന പരിപാടി BSNLEU മഹാരാഷ്ട്ര സംസ്ഥാന വൈസ് പ്രസിഡൻ്റ് ഗണേഷ് ഹിങ്കേ ഉദ്ഘാടനം ചെയ്തു.

author-image
Honey V G
Updated On
New Update
bsnl mumbai

മുംബയ് :BSNL മേഖലയിൽ ഏറ്റവും വലിയ അംഗീകൃത യൂണിയനായ BSNL എംപ്ലോയീസ് യൂണിയൻ്റെ 24 മത് സ്ഥാപക ദിനവും ധീര സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിംഗ് , സുഖ് ദേവ്, രാജ്ഗുരു എന്നിവരുടെ ചരമ വാർഷികവും സമുചിതമായി ആചരിച്ചു , BSNLEU മഹാരാഷ്ട്ര സംസ്ഥാന കൗൺസിൽ ഓഫീസിൽ ചേർന്ന പരിപാടി BSNLEU മഹാരാഷ്ട്ര സംസ്ഥാന വൈസ് പ്രസിഡൻ്റ് ഗണേഷ് ഹിങ്കേ ഉദ്ഘാടനം ചെയ്തു. BSNLEU മുംബയ് ജില്ലാ വൈസ് പ്രസിഡൻ്റ് യശ്വന്ത് കേക്കരേ അധ്യക്ഷനായി. ധീര സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിംഗ്, സുഖ് ദേവ്, രാജ്ഗുരു എന്നിവരുടെ ഛായാ ചിത്രത്തിൽ നേതാക്കൾ ഹാരാർപ്പണം നടത്തി. BSNLEU ജില്ലാ അസി. സെക്രട്ടറി ദിലീപ് ദേവ് ക്കർ, BSNLEU WWCC MH കൺവീനർ സുചിത പാട് ണക്കർ , മുംബയ് WWCC കൺവീനർ മാധവി മാനേ, BSNLEU ജില്ലാ നേതാക്കളായ എസ്. ആർ, പാണ്ടെ , അരുൺ ഗാഡി, അയ്യൂബ് ഖാൻ, സലോമി, ശിവാജി ബാവഡ്ക്കർ, അമിത് റാനേ, ജില്ലാ മീഡിയ കോ ഓർഡിനേറ്റർ വി. പി. ശിവകുമാർ എന്നിവർ പങ്കെടുത്തു.

Mumbai City