തമിഴ്നാട്ടിൽ ബിഎസ്പി അധ്യക്ഷനെ ബൈക്കിൽ എത്തിയ സംഘം കൊലപ്പെടുത്തി; പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ്

സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതിൻ്റെ തെളിവാണ് കൊലപാതകമെന്ന് ചൂണ്ടികാണിച്ച് ഡിഎംകെയ്ക്ക് എതിരെ പ്രതിക്ഷേധം ശക്തമാക്കിയിരിക്കുകയാണ്  പ്രതിപക്ഷ പാർട്ടികൾ.

author-image
Greeshma Rakesh
New Update
amstrong

bsps tamil nadu chief armstrong

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: തമിഴ്നാട്ടിൽ ബിഎസ്പി അധ്യക്ഷൻ ആംസ്ട്രോങിനെ ബൈക്കിൽ എത്തിയ ആറം​ഗ സംഘം കുത്തികൊലപ്പെടുത്തി. വെള്ളിയാഴ്ച്ച ബിഎസ്പി നേതാവിൻ്റെ വീടിൻ്റെ പരിസരത്തെത്തിയാണ് സംഘം ആക്രമണം നടത്തിയത്. പാർട്ടി പ്രവർത്തകരുമായി ചർച്ച നടത്തുന്നതിനിടെയാണ് ആംസ്ട്രോങിനെ സംഘം ആക്രമിച്ചത്.അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതെസമയം വൈരാ​ഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതിൻ്റെ തെളിവാണ് കൊലപാതകമെന്ന് ചൂണ്ടികാണിച്ച് ഡിഎംകെയ്ക്ക് എതിരെ പ്രതിക്ഷേധം ശക്തമാക്കിയിരിക്കുകയാണ്  പ്രതിപക്ഷ പാർട്ടികൾ.ബിഎസ്പി നേതാവ് ചെന്നൈയിലെ വീടിന് പുറത്ത് വെച്ച് ദാരുണമായി കൊലപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണ്. സംസ്ഥാന സർക്കാർ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണ‌മെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.

 

bsp tamilnadu news Crime News Murder Case