ആരായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യ; മികച്ച സംഘാടകൻ, മികച്ച  ഭരണാധികാരി അഴിമതിക്കറ പുരളാത്ത നേതാവ്

2000ൽ ബുദ്ധദേവ് മുഖ്യമന്ത്രിയായി. എന്നാൽ, ഇടതുമുന്നണിയുടെ ചരിത്ര പരാജയത്തിന്റെ ഉത്തരവാദിത്തവും പേറി അധികാരത്തിൽനിന്നു പടിയിറങ്ങേണ്ട ദുരോഗ്യമാണ് അദ്ദേഹത്തെ കാത്തിരുന്നത്.

author-image
Anagha Rajeev
Updated On
New Update
buddhadeb bhattacharjee
Listen to this article
0.75x1x1.5x
00:00/ 00:00

മുപ്പത്തിമൂന്നാം വയസ്സിൽ സിപിഎമ്മിനൊപ്പം ചേർന്ന് വിജയവും ഭരണവും തുടങ്ങി നേതാവായ വ്യക്തിയാണ് ബുദ്ധദേവ് ഭട്ടാചാര്യ. വളർച്ചയുടെ പടികളൊന്നൊന്നായി കയറി ജ്യോതിബസു എന്ന അതികായന്റെ പിൻഗാമിയായി ബംഗാൾ മുഖ്യമന്ത്രിയായി. മികച്ച സംഘാടകൻ, മികച്ച  ഭരണാധികാരി, മികച്ച എഴുത്തുകാരൻ, അഴിമതിക്കറ പുരളാത്ത വ്യക്തി തുടങ്ങിയ വിശേഷണങ്ങൾ പകർന്ന മികച്ച പ്രതിച്ഛായയുമായാണു ബുദ്ധദേവ് ഭട്ടാചാര്യ. അടിയുറച്ച കമ്യൂണിസ്റ്റായി എക്കാലവും നിലകൊണ്ട ബുദ്ധദേവ് ബംഗാളിലേക്ക് വ്യവസായം ആകർഷിക്കാനുള്ള നിലപാടിൻ്റെ പേരിൽ പ്രശംസയും വിമർശനവും ഒരുപോലെ നേരിട്ടിരുന്നു.  1966 ൽ ആണ് ബുദ്ധദേവ് ഭട്ടാചാര്യ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നത്. ഡിവൈഎഫ്ഐയിലൂടെ പ്രവർത്തനം തുടങ്ങി പാർട്ടി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും എത്തി. 1977ൽ ആണ് ആദ്യമായി മന്ത്രിയായത്. ജ്യോതി ബസു സർക്കാരിൽ ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി പിന്നീട് മുഖ്യമന്ത്രി പദത്തിൽ എത്തി.

യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച് കമ്യൂണിറ്റ് പാതയിലൂടെ വളർന്ന ബുദ്ധദേവ് പത്ത് വർഷം റൈറ്റേഴ്സ് കെട്ടിടത്തിൽ ഇരുന്ന് പശ്ചിമ ബംഗാൾ ഭരിച്ചു. ബംഗാളിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ നിർണായകമായിരുന്നു ഈ കാലം. 2000ൽ ബുദ്ധദേവ് മുഖ്യമന്ത്രിയായി. എന്നാൽ, ഇടതുമുന്നണിയുടെ ചരിത്ര പരാജയത്തിന്റെ ഉത്തരവാദിത്തവും പേറി അധികാരത്തിൽനിന്നു പടിയിറങ്ങേണ്ട ദുരോഗ്യമാണ് അദ്ദേഹത്തെ കാത്തിരുന്നത്. 2000 മുതൽ 2011 വരെ ബം​ഗാൾ ഭരിച്ചു പിന്നീട് മൂന്നാമൂഴം കാത്തിരുന്നതു കടുത്ത പ്രതിസന്ധികളായിരുന്നു.

2007ൽ വ്യവസായികൾക്കു വേണ്ടി കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ നന്ദിഗ്രാമിൽ വൻ പ്രക്ഷോഭം നടന്നു. അന്നു പ്രതിഷേധ പ്രകടനത്തിനു നേരെ  പൊലീസ് വെടിവയ്പ്പ് നടന്നു, അതിൽ 14 പേർ കൊല്ലപ്പെടുകെയും ചെയ്തു. ഇതോടെ ഭരണത്തിനെതിരെ ജനവികാരം ശക്തമായി. രാഷ്ട്രീയ കാലാവസ്ഥ തൃണമൂൽ കോൺഗ്രസിന് അനുകൂലമായി വീശി.

2011 ലെ നിയമസഭ തെരഞ്ഞെപ്പിൽ വീശിയടിച്ച തൃണമൂൽ തരംഗത്തിൽ വെറും നാൽപ്പത് സീറ്റാണ് സിപിമ്മിന് കിട്ടിയത്. ജാദവ്പൂരിൽ പതിനാറായിരം വോട്ടിന് ബുദ്ധദേവ് തോറ്റത് സിപിഎമ്മിനെ മാത്രമല്ല ദേശീയ രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ചു. തോൽവിക്കു ശേഷവും ബുദ്ധദേബ് സജീവമായിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഈ നേതാവിനെ അലട്ടി.  34 വർഷത്തെ ഇടതുപക്ഷ ഭരണം അവസാനിക്കാൻ തന്റെ സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ വിവാദം കാരണമായെന്നു സമ്മതിച്ചെങ്കിലും നയത്തിൽ ബുദ്ധദേവ് പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നില്ല. വ്യവസായ വളർച്ചയുടെ നല്ലഫലം ജനത്തിനു മനസ്സിലായില്ലെന്നാണ് അദ്ദേഹം പരിതപിച്ചു.

 മുഖ്യമന്ത്രിയായിരിക്കെയും ബാലിഗഞ്ചിലെ രണ്ടു മുറി ഫ്ളാറ്റിൽ ആയിരുന്നു ബുദ്ധദേബിൻറെ താമസം.  2022ൽ രാജ്യം പദ്മഭൂഷൻ നൽകിയെങ്കിലും ബുദ്ധദേവ് നിരസിച്ചു.  കൊൽത്തത്തയുടെ തിയേറ്ററുകളിൽ നാടകവും സിനിമയും കാണാൻ അധികാരത്തിൻറെ ജാടകളില്ലാതെ എത്തിയിരുന്ന ഒരെയൊരു  മുഖ്യമന്ത്രി അതായിരുന്നു  ബുദ്ധദേവ്

buddhadeb bhattacharjee