/kalakaumudi/media/media_files/2025/02/01/nAfLSBTyIafdZqQZCjyg.jpg)
Nirmala Sitharamn
ന്യൂഡല്‍ഹി: നികുതിയും സാമ്പത്തിക മേഖലയും ഉള്‍പ്പെടെ 6 മേഖലകളില്‍ വലിയ പരിഷ്‌കാരങ്ങള്‍ക്കാണു ബജറ്റിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ 10 വര്‍ഷത്തെ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഭരണ പരിഷ്‌കാരങ്ങളും ലോകശ്രദ്ധ ആകര്‍ഷിച്ചെന്നും ബജറ്റ് അവതരിപ്പിക്കവേ നിര്‍മല പറഞ്ഞു.
''പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ചെലവ് കുറഞ്ഞതും സമഗ്രവുമായ ആരോഗ്യ സംരക്ഷണം എന്നിവ വികസിത ഭാരതത്തിന് ആവശ്യമാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. 5 വര്‍ഷത്തിനുള്ളില്‍ 6 മേഖലകളില്‍ വലിയ പരിഷ്‌കാരങ്ങള്‍ക്കാണു ലക്ഷ്യമിടുന്നത്. നികുതി, ഊര്‍ജം, നഗര വികസനം, ഖനനം, സാമ്പത്തിക രംഗം, റഗുലേറ്ററി പരിഷ്‌കാരങ്ങള്‍ എന്നിവയാണിത്. കൃഷിക്കാണു മുന്‍ഗണന. ഇത്തരത്തിലുള്ള ശ്രദ്ധ നമ്മുടെ വളര്‍ച്ചാ സാധ്യതയും ആഗോളതലത്തില്‍ മത്സരശേഷിയും വര്‍ധിപ്പിക്കും'' നിര്‍മല വ്യക്തമാക്കി.
-
Feb 01, 2025 16:12 IST
Budget 2025 Explained LIVE: Zero tax on up to 12.75L income - Nirmala Sitharaman proposes BIG relief for middle-class
നികുതി പരിഷ്‌കരണവും സര്‍ക്കാരിന്റെ നഷ്ടവും
ബജറ്റിലെ ആദായ നികുതി പ്രഖ്യാപനങ്ങളും, പരിഷ്‌കരണങ്ങളും പ്രത്യക്ഷ നികുതിയിനത്തില്‍ ഒരു ലക്ഷം കോടി രൂപയുടെയും, പരോക്ഷ നികുതിയിനത്തില്‍ 2,600 കോടി രൂപയുടെയും ഇടിവിനു വഴിവയ്ക്കും.മുതിര്‍ന്ന പൗരന്മാര്‍ക്ക് വലിയ നികുതി ഇളവ്
മുതിര്‍ന്ന പൗരന്മാര്‍ക്ക് പലിശ വരുമാനത്തിന്മേലുള്ള നികുതിയിളവിന്റെ പരിധി ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ഇനിമുതല്‍ ഈയിനത്തില്‍ ഒരു ലക്ഷം രൂപയുടെ ഇളവ് ലഭിക്കും. വാടകയുടെ ടിഡിഎസ് പരിധി 6 ലക്ഷം രൂപയായി ഉയര്‍ത്തി.
ആദായനികുതി പ്രഖ്യാപനങ്ങള്‍ നേട്ടമാകുന്നതെങ്ങനെ
സര്‍ക്കാരിന്റെ പുതിയ നികുതി നേട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍, 18 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള വ്യക്തിക്ക് നികുതിയിനത്തില്‍ 70,000 രൂപയുടെ ആനുകൂല്യം ലഭിക്കും. 12 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള ആദായ നികുതിദായകര്‍ക്ക് 80,000 രൂപയുടെ ആനുകൂല്യം ലഭിക്കും.പുതിയ നികുതി സ്ലാബുകള്‍
പുതിയ ഭരണത്തിന് കീഴിലുള്ള പുതിയ സ്ലാബുകള്‍ നോക്കാം.4- 8 ലക്ഷം വരെ - 5%
8- 12 ലക്ഷം വരെ - 10%
12- 16 ലക്ഷം വരെ- 15%
16- 20 ലക്ഷം വരെ- 20%
20- 24 ലക്ഷം വരെ- 25%
24 ലക്ഷം രൂപ വരെ- 30%
ഐടിആര്‍ സമയപരിധി നീട്ടി
അപ്‌ഡേറ്റ് ചെയ്ത റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി 2 വര്‍ഷത്തില്‍ നിന്ന് 4 വര്‍ഷമായി നീട്ടി.12 ലക്ഷം വരെ വരുമാനത്തിത് നികുതി ഇല്ല. പുതിയ നികുതി സംവിധാനം കൂടുതല്‍ ആകര്‍ഷകമാകുന്നു.
ആദായനികുതി പരിഷ്‌കാരങ്ങള്‍
ആദായനികുതി പരിഷ്‌കാരങ്ങള്‍ ഇടത്തരക്കാര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയുള്ളതെന്ന് ധനമന്ത്രി.രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് ബജറ്റ്
കാന്‍സര്‍ രോഗികള്‍ക്കും, അപൂര്‍വ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും, വിട്ടുമാറാത്ത അവസ്ഥകള്‍ക്കും ആശ്വാസം പകര്‍ന്ന് കേന്ദ്ര ബജറ്റ്. 36 ജീവന്‍ രക്ഷാ മരുന്നുകളെ കൂടി അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കും. ആറ് ജീവന്‍ രക്ഷാ മരുന്നുകളെ 5% ഇളവുള്ള കസ്റ്റംസ് തീരുവ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഈ മരുന്നുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ബള്‍ക്ക് മരുന്നുകള്‍ക്ക് പൂര്‍ണ്ണ ഇളവും, തീരുവ ഇളവും നല്‍കും.വിവിധ താരിഫ് നിരക്ക് ക്രമീകരണങ്ങള്‍
2023- 24 ബജറ്റില്‍ നീക്കം ചെയ്ത ഏഴ് നിരക്കുകള്‍ക്ക് പുറമെ ഏഴ് താരിഫ് നിരക്കുകള്‍ കൂടി നീക്കം ചെയ്യും. ഇനി പൂജ്യം നിരക്ക് ഉള്‍പ്പെടെ എട്ട് താരിഫ് നിരക്കുകള്‍ മാത്രമേ ഉണ്ടാകൂ.ഇന്‍ഷുറന്‍സ് മേഖലയിലെ എഫ്ഡിഐ വര്‍ധിപ്പിച്ചു
ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 74% മുതല്‍ 100% വരെ ഉയര്‍ത്തുമെന്ന് നിര്‍മല സീതാരാമന്‍.ധനക്കമ്മി
2025 സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി 4.8%, 2026 ല്‍ കണക്കാക്കുന്നത് 4.4%.ബജറ്റ് ഇതുവരെ
പി.എം കിസാന്‍ ആനുകൂല്യം വര്‍ധിപ്പിക്കും
സ്വദേശി കളിപ്പാട്ട നിര്‍മാണത്തിന് പ്രോത്സാഹനം. ഇന്ത്യയെ രാജ്യാന്തര കളിപ്പാട്ട ഹബ്ബാക്കും.
ബിഹാറില്‍ പുതിയ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധി 5 ലക്ഷം രൂപയാക്കി
പരുത്തി ഉല്പാദനത്തിന് ദേശീയ പദ്ധതി
പരുത്തിക്ക് പഞ്ചവത്സര പദ്ധതി
ലക്ഷദ്വീപിനും, ആന്‍ഡമാനും പ്രത്യേക പദ്ധതികള്‍
എം.എംസ്.എം.ഇ വായ്പ ഉദാരമാക്കും
പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച
ഗവണ്‍മെന്റിന്റെ പരിഷ്‌കരണ അജണ്ടയെ മുന്നോട്ട് കൊണ്ടുപോകുന്ന പുതിയ ആദായനികുതി ബില്‍ അടുത്തയാഴ്ച അവതരിപ്പിക്കുമെന്നു ധനമന്ത്രി.ചെലവു കുറഞ്ഞ വിമാന യാത്ര
ഉഡാന്‍ പദ്ധതിക്കു കൂടുതല്‍ പ്രഖ്യാപനങ്ങള്‍. 120 പുതിയ ലക്ഷ്യസ്ഥാനങ്ങളും, 4 കോടി അധിക യാത്രക്കാരും ഉള്‍പ്പെടെ പരിഷ്‌കരിച്ച ഉഡാന്‍ പദ്ധതി നടപ്പാക്കും.ആണവോര്‍ജ്ജ ദൗത്യം
2047 ഓടെ കുറഞ്ഞത് 100 ജിഗവാട്ട് ആണവോര്‍ജ്ജം വികസിപ്പിക്കുകയാണ് ലക്ഷ്യം. ശുദ്ധമായ ഊര്‍ജത്തിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനം നയിക്കുന്നതിന് ആണവോര്‍ജ്ജ ദൗത്യം പ്രഖ്യാപിച്ചു. സ്വകാര്യ മേഖല പങ്കാളിത്തം സുഗമമാക്കാന്‍ ആണവോര്‍ജ്ജ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തും. ആണവ നാശനഷ്ടത്തിനുള്ള സിവില്‍ ലയബിലിറ്റി നിയമം കൊണ്ടുവരും. ചെറുകിട മോഡുലാര്‍ റിയാക്ടറുകള്‍ക്കായി സമര്‍പ്പിത ഗവേഷണ വികസന സംരംഭം 20,000 കോടി രൂപ ചെലവില്‍ ആരംഭിക്കും. 2033 ഓടെ കുറഞ്ഞത് അഞ്ച് തദ്ദേശീയമായി വികസിപ്പിച്ച ചെറുകിട മോഡുലാര്‍ റിയാക്ടറുകള്‍ പ്രതീക്ഷിക്കുന്നു.ഊര്‍ജ മേഖലയെ ശക്തിപ്പെടുത്തും
വൈദ്യുതി വിതരണവും, പ്രസരണവും ശക്തിപ്പെടുത്തും. വൈദ്യുതി വിതരണ പരിഷ്‌കാരങ്ങള്‍ കൈക്കൊള്ളുന്നതിനും, അന്തര്‍സംസ്ഥാന പ്രസരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. ഇതുവഴി ഊര്‍ജ്ജ കമ്പനികളുടെ സാമ്പത്തിക ആരോഗ്യവും, പ്രവര്‍ത്തനക്ഷമതയും മെച്ചപ്പെടുത്തും.ബജറ്റ് ഇതുവരെ
യുവാക്കള്‍ക്കും, മധ്യവര്‍ഗത്തിനും മുന്‍ഗണന
ജില്ലാ ആശുപത്രികളില്‍ ക്യാന്‍സര്‍ സെന്ററുകള്‍
വനിതാ സംരംഭകര്‍ക്ക് 2 കോടി രൂപ വരെ വായ്പ ലഭിക്കും
ഗവ. സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ്
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ സീറ്റ്
എ.ഐ വിദ്യാഭ്യാസത്തിന് 500 കോടി രൂപ
എല്ലാ ജില്ലാ ആശുപത്രികളിലും ഡേകെയര്‍ കാന്‍സര്‍ സെന്ററുകള്‍
ക്യാന്‍സര്‍ പരിചരണ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലാ ആശുപത്രികളിലും ഡേകെയര്‍ ക്യാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കും. 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 200 കേന്ദ്രങ്ങള്‍ സ്ഥാപിക്കും.മെഡിക്കല്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്തും
മെഡിക്കല്‍ വിദ്യാഭ്യാസം വിപുലീകരിക്കുന്നതില്‍ ശ്രദ്ധ. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 1.1 ലക്ഷം ബിരുദ- ബിരുദാനന്തര മെഡിക്കല്‍ സീറ്റുകള്‍ കൂടി അനുവദിച്ചു. ഇത് 130% വര്‍ധനയെ കാണിക്കുന്നു. ഹെല്‍ത്ത് കെയര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കൂടുതല്‍ ശക്തിപ്പെടും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 75,000 സീറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കും.വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പദ്ധതികള്‍
8 കോടി കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പാക്കും
സ്വദേശി കളിപ്പാട്ട നിര്‍മാണത്തിന് പ്രോത്സാഹനം
ബിഹാറില്‍ പുതിയ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്
വളര്‍ച്ചയുടെ മൂന്നാമത്തെ എന്‍ജിന്‍: ആളുകളുടെ നിക്ഷേപം
വളര്‍ച്ചയുടെ മൂന്നാമത്തെ എന്‍ജിനായി നിക്ഷേപത്തിന് ഊന്നല്‍ നല്‍കുന്നു. ആളുകള്‍, സമ്പദ്വ്യവസ്ഥ, നവീനത എന്നിവയില്‍ നിക്ഷേപം നടത്തും. ജനങ്ങളിലെ നിക്ഷേപം വഴി 8 കോടിയിലധികം കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കും, 20 ലക്ഷത്തോളം കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും പോഷകാഹാരം ഉറപ്പാക്കും. സശക്ത് അങ്കണവാടി, പോഷന്‍ 2.0 പ്രോഗ്രാമുകളില്‍ ശ്രദ്ധ. ഈ പ്രോഗ്രാമുകളുടെ ചെലവ് മാനദണ്ഡങ്ങള്‍ വര്‍ദ്ധിപ്പിക്കും.കളിപ്പാട്ടങ്ങള്‍ക്കായി ദേശീയ കര്‍മ്മപദ്ധതി
കളിപ്പാട്ടങ്ങള്‍ക്കായുള്ള ദേശീയ കര്‍മ്മപദ്ധതിയുടെ അടിസ്ഥാനത്തില്‍ കളിപ്പാട്ട മേഖലയ്ക്കായി നടപടികള്‍ ഉണ്ടാകും. മെയ്ഡ് ഇന്‍ ഇന്ത്യ ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുന്ന ഉയര്‍ന്ന നിലവാരമുള്ളതും, നൂതനവും, സുസ്ഥിരവുമായ കളിപ്പാട്ട നിര്‍മ്മാണം പ്രോല്‍സാഹിപ്പിക്കും.പാദരക്ഷ, തുകല്‍ മേഖലയ്ക്ക് കരുത്ത്
രാജ്യത്തെ പാദരക്ഷ, തുകല്‍ മേഖലയുടെ ഉല്‍പ്പാദനക്ഷമത, ഗുണമേന്മ, മത്സരക്ഷമത എന്നിവ വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക നയവും, സുഗമമായ നടപടികളും നടപ്പാക്കും. തുകല്‍ അല്ലാത്ത ഗുണനിലവാരമുള്ള പാദരക്ഷകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്, ആവശ്യമായ ഡിസൈന്‍ ശേഷി, ഘടക നിര്‍മ്മാണം, യന്ത്രങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നതിനായി ഒരു കേന്ദ്രീകൃത ഉല്‍പ്പന്ന പദ്ധതി അവതരിപ്പിക്കും. ഇത് 22 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും, 400 കോടി രൂപയിലധികം സൃഷ്ടിക്കുമെന്നും, 1.1 ലക്ഷം കോടിയിലധികം കയറ്റുമതി നേടുമെന്നും പ്രതീക്ഷിക്കുന്നു.വളര്‍ച്ചയുടെ രണ്ടാമത്തെ എന്‍ജിന്‍- എംഎസ്എംഇ
7.5 കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ബിസിനസുകള്‍ ഉള്‍പ്പെടെ 5.7 കോടി എംഎസ്എംഇകള്‍ ഇന്ത്യയുടെ ഉല്‍പ്പാദനത്തിലേയ്ക്ക് 36% സംഭാവന നല്‍കുന്നു. ഇന്ത്യന്‍ കയറ്റുമതിയുടെ 45% എംഎസ്എംഇകളില്‍ നിന്നാണ്. അവരുടെ വളര്‍ച്ചയുംൗ കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ നിക്ഷേപ, വിറ്റുവരവ് പരിധികള്‍ യഥാക്രമം 2.5 മടങ്ങും, 2 മടങ്ങും വര്‍ദ്ധിപ്പിക്കും.കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ പരിധി വര്‍ദ്ധിപ്പിച്ചു
കര്‍ഷകര്‍ക്ക് ഹ്രസ്വകാല വായ്പകള്‍ സുഗമമാക്കുന്നതിന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി എടുക്കുന്ന വായ്പകള്‍ക്ക് പരിഷ്‌കരിച്ച പലിശ സബ്വെന്‍ഷന്‍ സ്‌കീമിന് കീഴിലുള്ള വായ്പ പരിധി 3,000 ല്‍ നിന്ന് 5,000 ആക്കി. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും ഗുണകരം.വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കും
കാര്‍ഷികോല്പാദനം കുറവുള്ള മേഖലകള്‍ക്ക് കൂടുതല്‍ സഹായം നല്‍കും. പി.എം ധന്‍ ധാന്യ യോജന പദ്ധതി നടപ്പാക്കും. കാര്‍ഷില്പാദനം വര്‍ധിപ്പിക്കുക ലക്ഷ്യം'ആരോഗ്യകരമായ ഇന്ത്യ'
പച്ചക്കറികള്‍ക്കും, പഴങ്ങള്‍ക്കും വേണ്ടിയുള്ള സമഗ്രമായ പദ്ധതി വരുന്നു. പോഷക ആവശ്യങ്ങള്‍ വര്‍ധിക്കുന്നു. ഈ മാറ്റം ആരോഗ്യകരമായ ഒരു സമൂഹത്തെ കാണിക്കുന്നു. വരുമാനം ഉയരുന്നത് പച്ചക്കറികള്‍, പഴങ്ങള്‍, മറ്റ് പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കും. അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും, പ്രവേശനക്ഷമതയും കൂടുതല്‍ പ്രോത്സാഹിപ്പിക്കും.പയറുവര്‍ഗങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ 6 വര്‍ഷത്തെ ദൗത്യം
പയറുവര്‍ഗ്ഗങ്ങളില്‍ സ്വാശ്രയത്വം കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള 6 വര്‍ഷത്തെ ദൗത്യം സര്‍ക്കാര്‍ ആരംഭിക്കും. ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്യുകയും, കരാറില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന കര്‍ഷകരില്‍ നിന്ന് പയര്‍വര്‍ഗങ്ങള്‍ സംഭരിക്കാന്‍ നാഫെഡ്, എന്‍സിസിഎഫ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ മുന്നോട്ടുവരും.ബജറ്റില്‍ എന്ത്
നികുതി, ഊര്‍ജം, നഗരവികസനം, ഖനനം, സാമ്പത്തിക മേഖല, നിയന്ത്രണ പരിഷ്‌കാരങ്ങള്‍ എന്നിവയാണ് കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന മേഖലകള്‍. വളര്‍ച്ച, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, ഭരണം മെച്ചപ്പെടുത്തല്‍, വിവിധ മേഖലകളിലുടനീളമുള്ള സുസ്ഥിര വികസനം എന്നിവയിലാണ് ശ്രദ്ധ.പി.എം ധന്‍ ധാന്യ കൃഷി യോജന അവതരിപ്പിക്കും
കൃഷിയാണ് രാജ്യത്തെ വളര്‍ച്ചയുടെ എന്‍ജിന്‍ പി.എം ധന്‍ ധാന്യ കൃഷി യോജന അവതരിപ്പിക്കും. 100 ജില്ലകളില്‍ ഇത് ആരംഭത്തില്‍ നടപ്പാക്കും. കാര്‍ഷികോല്പാദനം വര്‍ധിപ്പിക്കുക ലക്ഷ്യം. വിവിധ തലങ്ങളിലായിട്ടാണ് പദ്ധതി നടപ്പാക്കുക. 1.7 കോടി കര്‍ഷകര്‍ക്ക് ഇത് പ്രയോജനം ചെയ്യുംവികസിത് ഭാരത് വിഷന്‍ വഴികാട്ടും
സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാന്‍ നടപടികള്‍ വികസിത് ഭാരത് വിഷന്‍ വഴികാട്ടും.ട്രാന്‍സ്‌പോര്‍ട്ടേഷന്‍, പവര്‍, മൈനിങ്കൃഷിയാണ് രാജ്യത്തെ വളര്‍ച്ചയുടെ എന്‍ജിന്‍.ബജറ്റ് വളര്‍ച്ചയെ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ
പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ ഇന്ത്യയുടെ സാധ്യതകള്‍ തുറക്കുകയാണ് ലക്ഷ്യം. വകസിത ഭാരത സ്വപ്നമാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന് ധനമന്ത്രി.കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു
പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തിനിടെയാണ് ബജറ്റ് അവതരണം. മഹാകുംഭ മേളയിലെ നടത്തിപ്പ് പാളിയതിനെ തുടര്‍ന്നാണ് ബഹളം. അടുത്ത 5 വര്‍ഷം വളര്‍ച്ചയ്ക്കുള്ള സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് ധനമന്ത്രി പറഞ്ഞുഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്നു ധനമന്ത്രി.
സഭയില്‍ പ്രതിപക്ഷ ബഹളം
പ്രതിപക്ഷ ബഹളത്തിനിടെ 2025 ബജറ്റ് അവതരണം തുടങ്ങി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.60 മണിക്കൂറോ, 90 മണിക്കൂറോ
ആഴ്ചയില്‍ 60 മണിക്കൂറിലധികം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്ന് സാമ്പത്തിക സര്‍വേ. ജോലി സമയം വര്‍ധിക്കുന്നത് പ്രത്യേകിച്ച് മാനസിക ക്ഷേമത്തെ ബാധിക്കും. ഒരു ദിവസം 12 മണിക്കൂറിലധികം ജോലി ചെയ്യുന്ന വ്യക്തികള്‍ പലപ്പോഴും ദുരിതം അനുഭവിക്കുന്നതായി സര്‍വേ പറയുന്നു. എസ് എന്‍ സുബ്രഹ്‌മണ്യന്‍, നാരായണ മൂര്‍ത്തി എന്നിവരെപ്പോലുള്ള വ്യവസായ പ്രമുഖരുടെ അഭിപ്രായങ്ങള്‍ ചര്‍ച്ചയാകുമ്പോഴാണ് സാമ്പത്തിക സര്‍വേ വിലയിരുത്തല്‍.ഇന്ത്യയുടെ വളര്‍ച്ചയെ പിന്നോട്ട് വലിക്കുന്നതെന്ത്
ഇക്കണോമിക് ടൈംസ് നടത്തിയ പ്രീ-ബജറ്റ് സര്‍വേ പ്രകാരം, 31.4% പേര്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നേരിടുന്ന പ്രധാന തടസം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തതാണെന്ന് അഭിപ്രായപ്പെട്ടു. 25.4% നിലവിലെ പണപ്പെരുപ്പ നിയന്ത്രണ നയങ്ങള്‍ വെല്ലുവിളിയായി കാണുന്നു. 21.9% പേര്‍ മന്ദഗതിയിലുള്ള സ്വകാര്യ നിക്ഷേപത്തെ കാരണമായി കാണുന്നു. 21.2% പേര്‍ പോളിസി പക്ഷാഘാതം ഏറ്റവും വലിയ വെല്ലുവിളിയായി വിലയിരുത്തുന്നു.മധുബാനി കലാരൂപത്തിന് ആദരം നല്‍കി കേന്ദ്ര ധനമന്ത്രി
ഇന്നത്തെ ബജറ്റ് അവതരണത്തിനായി എത്തിയ നിര്‍മലാ സീതാരാമന്‍ മധുബാനി ആര്‍ട് സാരിയാണ് ധരിച്ചിരിക്കുന്നത്.പദ്മശ്രീ ജേതാവ് ദുലാരി ദേവിയുടെ കലാചാതുര്യത്തിനുള്ള ആദരം കൂടിയാണിത്.നികുതി, വിലക്കയറ്റം,തൊഴില്‍ സൃഷ്ടി
വിലക്കയറ്റത്തിനെതിരെയുള്ള ശക്തമായ നടപടികളാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. നികുതി സ്ലാബുകളിലെ മാറ്റം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയും സര്‍ക്കാരിന്റെ മുന്‍?ഗണനകളായി മാറാംബജറ്റ് കോപ്പികള്‍ പാര്‍ലമെന്റില്‍ എത്തി
കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട രേഖകള്‍ പാര്‍ലമെന്റില്‍. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റ് അവതരണമാണിത്പ്രതീക്ഷയോടെ റെയില്‍വെ സെക്ടര്‍
കഴിഞ്ഞ ബജറ്റില്‍ റെയില്‍വെ സെക്ടറിന് 2,62,200 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. ഇത്തവണ റെയില്‍വെയ്ക്ക് 2.65 ലക്ഷം കോടി രൂപ അനുവദിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്നേട്ടത്തില് ഐ.ടി.സി ഓഹരികള്‍
ഇന്ത്യയുടെ ബജറ്റ് ചരിത്രത്തില്‍ പലപ്പോഴും മികച്ച പ്രകടനമാണ് ഐ.ടി.സി ഓഹരികള്‍ നടത്തിയിരിക്കുന്നത്. ഈ ബജറ്റ് ദിനത്തിലും ഓഹരി ഉയരത്തിലാണ്. നിലവില്‍ വില 11.31 രൂപ (2.60%) ഉയര്‍ന്ന് 447.50 രൂപ നിലവാരത്തിലാണ്ബജറ്റ് അവതരണത്തിന് ഇനി ഒരു മണിക്കൂര്‍ മാത്രം
കേന്ദ്ര ബജറ്റ് അവതരണത്തിന് ഇനി ബാക്കിയുള്ളത് ഒരു മണിക്കൂര്‍ സമയം മാത്രം. രാവിലെ 11ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് അവതരണം ലോക്‌സഭയില്‍ ആരംഭിക്കുംപ്രതീക്ഷിക്കപ്പെടുന്ന പുതിയ പദ്ധതികള്‍
ഇക്കണോമിക് സര്‍വെയില്‍ പുതിയ പദ്ധതികള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ് ലൈന്‍, നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ് ലൈന്‍, പി.എം ?ഗതി ശക്തി തുടങ്ങിയ പ്രൊജക്ടുകളിലൂടെ തടസ്സങ്ങള്‍ ഒഴിവാക്കി വികസനം നടപ്പാക്കാമെന്നാണ് പ്രതീക്ഷഅടിസ്ഥാന സൗകര്യവികസനത്തില്‍ സ്വകാര്യ പങ്കാളിത്തം
അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് സ്വകാര്യ പങ്കാളിത്തത്തിന് മുന്‍?ഗണന ലഭിക്കാന്‍ സാധ്യത. ഇതുമായി ബന്ധപ്പെട്ട പ്ലാനിങ്, ഫിനാന്‍സിങ്, കണ്‍സ്ട്രക്ഷന്‍, മെയിന്റനന്‍സ്, മോണിറ്റൈസേഷന്‍ തുടങ്ങിയവയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം അനുവദിച്ചേക്കുംഇന്ഫ്രാസ്ട്രക്ചര് ബൂസ്റ്റ് അനിവാര്യം
അടുത്ത രണ്ട് പതിറ്റാണ്ടുകളില്‍ ഇന്ത്യയിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ വലിയ വളര്‍ച്ചയുണ്ടാകുമെന്ന് ഇക്കണോമിക് സര്വേനിര്മലാ സീതാരാമന്‍ ധനമന്ത്രാലയത്തില്‍ എത്തി
കേന്ദ്ര ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട്, കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്ര ധനമന്ത്രാലയത്തില്‍ എത്തി.റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വേണം വലിയ ഇളവുകള്‍
റിയല്‍ എസ്റ്റേറ്റ് മേഖല നികുതി യുക്തിസഹമാക്കല്‍ പ്രതീക്ഷിക്കുന്നു. സെക്ഷന്‍ 24 (ബി) പ്രകാരമുള്ള ഭവന വായ്പ പലിശ കിഴിവ് പരിധി 2 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം. ദീര്‍ഘകാല മൂലധന നേട്ട നികുതിയിലും ഇളവ് ആവശ്യം.ഡോളറിനെതിരേ രൂപ ഇടിവ് തുടരുന്നു
രൂപ തളര്‍ച്ച തുടരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ രൂപയുടെ മൂല്യം 2.9% ഇടിഞ്ഞു. ഡോളര്‍ സൂചിക, മൂലധന പ്രവാഹം, പലിശ നിരക്ക്, ക്രൂഡ് വില, കറന്റ് അക്കൗണ്ട് കമ്മി തുടങ്ങിയ ഘടകങ്ങള്‍ രൂപയുടെ മൂല്യം നിര്‍ണയിക്കുന്നതില്‍ പ്രധാനം.ഡോളറിനെതിരേ രൂപ ഇടിവ് തുടരുന്നു
രൂപ തളര്‍ച്ച തുടരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ രൂപയുടെ മൂല്യം 2.9% ഇടിഞ്ഞു. ഡോളര്‍ സൂചിക, മൂലധന പ്രവാഹം, പലിശ നിരക്ക്, ക്രൂഡ് വില, കറന്റ് അക്കൗണ്ട് കമ്മി തുടങ്ങിയ ഘടകങ്ങള്‍ രൂപയുടെ മൂല്യം നിര്‍ണയിക്കുന്നതില്‍ പ്രധാനം.കേന്ദ്ര ബജറ്റ് കാത്തിരിക്കുന്ന ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് ട്രംപ് പണിയാകുമോ?
വീണ്ടും നികുതിയുമായി ട്രംപ്. അമേരിക്ക ഫസ്റ്റ് നടപടികളുമായി ട്രംപ് മുന്നോട്ട് പോകുന്നു. ചില രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 10% അധിക നികുതി ചുമത്തി യുഎസ്. വ്യാപാരയുദ്ധം മുറുകാം. ഓഹരി വിപണികള്‍ക്ക് പ്രത്യേക സെഷന്‍ സമ്മര്‍ദമാകുമോ?പണപ്പെരുപ്പം വെല്ലുവിളിയായി തുടരുന്നു
കാലാവസ്ഥ വ്യതിയാനം പണപ്പെരുപ്പ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകം. ആഗോള പിരിമുറുക്കങ്ങളും വെല്ലുവിളി തന്നെ. യുഎസിന്റെ അധിക നികുതി പ്രഖ്യാപനങ്ങള്‍ വ്യാപാരയുദ്ധ സാധ്യത വര്‍ധിപ്പിക്കുന്നു. ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചേക്കാം.ബജറ്റില്‍ വന്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം
കേരള?ത്തിന്റെ പ്രധാന ആവശ്യം വയനാട് പാക്കേജ്. സില്‍വര്‍ ?ലൈനിനും സാമ്പത്തിക ആനുകൂല്യം വേണം. ഏറെ നാളായുള്ള ഏയിംസ് ആവശ്യവും ഉയരുന്നുണ്ട്.ആഗോള റേറ്റിംഗ് ഏജന്‍സികളുടെ വിലയിരുത്തലുകള്‍
ലോക ബാങ്ക്‌ന്റെ പ്രതീക്ഷിക്കുന്ന വളര്‍ച്ച നിരക്ക് 6.7 ശതമാനം. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 6.5 ശതമാനം ആയിരിക്കുമെന്ന് രാജ്യാന്തര നാണയ നിധി.പണപ്പെരുപ്പം കുറയ്ക്കാന്‍ ധീരമായ നടപടികള്‍ ഉണ്ടായേക്കുമെന്ന് വിദഗ്ധര്‍.
10 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി നല്‍കേണ്ടി വന്നേക്കില്ലെന്നു വിദഗ്ധര്‍.
പുതിയ നികുതി വ്യവസഥയ്ക്ക് കൂടുതല്‍ മുന്‍തൂക്കത്തിന് സാധ്യത. ഭവന വായ്പ ആനുകൂല്യങ്ങള്‍ അടക്കം പുതിയ നികുതി വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയേക്കും.
2026 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 6.3- 6.8% പ്രവചിക്കപ്പെടുന്നു. വളര്‍ച്ചയെ നയിക്കാന്‍ ഭൂമി, തൊഴില്‍ പരിഷ്‌കരണങ്ങളുടെ ആവശ്യകത സര്‍വേ ഊന്നിപ്പറയുന്നു.
2047 ല്‍ വികസിത ഭാരതം എന്ന സ്വപ്നത്തിന് ആവശ്യമായ വേഗത്തേക്കാള്‍ വളരെ താഴെയാണ് നിലവിലെ വളര്‍ച്ചയെന്നു സാമ്പത്തിക സര്‍വേ.
ജിഡിപി വളര്‍ച്ച ദശാബ്ദ ശരാശരിയോട് അടുത്ത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.4% ആയി കുറയുമെന്ന് പ്രവചനം.
ബജറ്റ് അവതരണം രാവിലെ 11ന്. ധനമന്ത്രി നിര്‍മ്മല സീതാരമ?ന്റെ 9-ാമത് ബജറ്റ്. ഇതിനു മുമ്പ് 6 സമ്പൂര്‍ണ ബജറ്റും, 2 ഇടക്കാല ബജറ്റും അവതരിപ്പിച്ചിട്ടുണ്ട്.
സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചേക്കുമെന്ന വാദം ശക്തം. കഴിഞ്ഞ ബജറ്റില്‍ തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനം ആക്കിയതോടെ പവന്‍ ബജറ്റ് ദിവസം 2000 രൂപ കുറഞ്ഞിരിരുന്നു.
സാധാരണക്കാരുടെ കണ്ണ് സ്വര്‍ണ്ണത്തില്‍. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്ത് സ്വര്‍ണ്ണം റെക്കോഡില്‍.
ബജറ്റ് പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ഇന്നു പ്രത്യേക സെഷന്‍. ശനിയാഴ്ച വ്യാപാരത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് നിക്ഷേപകര്‍.
നിലവിലെ 20%, 30% നികുതി സ്ലാബുകള്‍ക്കിടയില്‍ 25% സ്ലാബിന് സാധ്യത.
പഴയ നികുതി സ്‌കീമിലെ 2.5 ലക്ഷം, പുതിയ നികുതി സ്‌കീമിലെ 3 ലക്ഷം എന്നീ ബേസിക് എക്സംപ്ഷന്‍ പരിധി 3.5 ലക്ഷം ആക്കിയേക്കാം.
-
Feb 01, 2025 14:09 IST
Union Budget 2025 LIVE updates: No income tax upto 12 lakh under new regime, says Nirmala Sitharaman
മധ്യവർഗത്തിന് വലിയ ആശ്വാസം,
12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല
പ്രതിവർഷം ₹ 12 ലക്ഷം വരെയുള്ള ആകെ വരുമാനത്തിന് ആദായനികുതി നൽകേണ്ടതില്ല
-
Jan 31, 2025 16:14 IST
എ.ഐ നൈപുണ്യത്തിന് ഒരു ലക്ഷം കോടി നീക്കിവയ്ക്കും
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) പോലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുമായി പൊരുത്തപ്പെടാന്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് ശരിയായ വൈദഗ്ധ്യവും വിദ്യാഭ്യാസവും ആവശ്യമാണെന്ന് സാമ്പത്തിക സര്‍വേ. ഇതിനെ പിന്തുണയ്ക്കുന്നതിനായി, ഇന്ത്യയിലെമ്പാടുമുള്ള മികച്ച കോളേജുകളിലും സര്‍വ്വകലാശാലകളിലും എ.ഐ സെന്റര്‍ ഓഫ് എക്സലന്‍സ് (ഇീഋ) സ്ഥാപിക്കാന്‍ സര്‍വേ നിര്‍ദ്ദേശിച്ചു. ഈ രംഗത്ത് ഗവേഷണവും ഇന്നവേഷനും പ്രോത്സാഹിപ്പിക്കാന്‍ ഈ കേന്ദ്രങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ ധനസഹായം ലഭ്യമാക്കാനും നിര്‍ദേശിച്ചു.
-
Jan 31, 2025 14:57 IST
അടിത്തറ ശക്തം; 6.8 ശതമാനം വരെ ഇന്ത്യ വളരുമെന്ന് നിര്‍മ്മല
ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം (2025-26) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 6.3 മുതല്‍ 6.8 ശതമാനം വരെ വളരുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക അടിത്തറ ശക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപനത്തിന് പിന്നാലെയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വച്ചത്. നാളെയാണ് മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ 2025-26 വര്‍ഷത്തേക്കുള്ള ബജറ്റ് നിര്‍മല അവതരിപ്പിക്കുക.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ കഴിഞ്ഞ ഒരുവര്‍ഷക്കാലത്തെ പ്രകടനത്തിന്റെ അവലോകനവും കേന്ദ്രസര്‍ക്കാരിന്റെ ഇനിയുള്ള നയങ്ങളിലേക്കുള്ള ദിശാസൂചികയുമാണു സാമ്പത്തിക സര്‍വേ. ഇന്ത്യയുടെ ജിഡിപി വളര്‍ച്ചനിരക്ക് നടപ്പുവര്‍ഷം (2024-25) കഴിഞ്ഞ 4 വര്‍ഷത്തെ താഴ്ചയായ 6.4 ശതമാനത്തിലേക്ക് ഇടിയുമെന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം ഈമാസാദ്യം പുറത്തുവിട്ട ആദ്യ അനുമാനത്തില്‍ വ്യക്തമാക്കിയിരുന്നു. 2022-23ല്‍ 7 ശതമാനവും 2023-24ല്‍ 8.2 ശതമാനവുമായിരുന്നു വളര്‍ച്ച. 2021-22ല്‍ 9.7 ശതമാനവും വളര്‍ന്നു.
ശരാശരി 7 ശതമാനം വളരുകയെന്ന ലക്ഷ്യം നടപ്പുവര്‍ഷവും അടുത്തവര്‍ഷവും കൈവരിക്കാനാകില്ലെന്നു സര്‍വേ വ്യക്തമാക്കുന്നു. നടപ്പുവര്‍ഷത്തിന് സമാനമായ പ്രതിസന്ധികള്‍ അടുത്തവര്‍ഷവും പ്രതീക്ഷിക്കാമെന്ന സൂചനയുമാണ് ഇതു നല്‍കുന്നത്. സ്വകാര്യ ഉപഭോഗം വര്‍ധിച്ചതു ശുഭകരമാണ്. രാജ്യാന്തരതലത്തില്‍ നിന്നുള്ള പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള വെല്ലുവിളികളാണു പ്രതിസന്ധിയാവുക. റഷ്യ-യുക്രെയ്ന്‍ യുദ്ധം, മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍ തുടങ്ങിയ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും തിരിച്ചടിയാണ്.
സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ നിര്‍മാണ മേഖലയുടെ മോശം പ്രകടനമാണ് ജിഡിപി വളര്‍ച്ചയെ പ്രധാനമായും മന്ദഗതിയിലാക്കുന്നത്. വാണിജ്യ നിക്ഷേപ പദ്ധതികള്‍ കുറഞ്ഞതും നടപ്പുവര്‍ഷം ജിഡിപി വളര്‍ച്ചയെ 6.4 ശതമാനത്തിലേക്ക് ചുരുക്കാന്‍ കാരണമാകും. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുമെന്നാണു പ്രതീക്ഷ.
2047ഓടെ വികസിത ഭാരതം ആക്കുകയെന്ന ലക്ഷ്യത്തിന് കരുത്തേകുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നു പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
2047ഓടെ വികസിത രാജ്യമാകണമെങ്കില്‍ രാജ്യം ശരാശരി 8 ശതമാനം പ്രതിവര്‍ഷ ജിഡിപി വളര്‍ച്ച നേടണം. ഇന്ത്യ അടുത്ത ഏതാനും വര്‍ഷം ശരാശരി 6.5 ശതമാനം വളര്‍ച്ചയാണ് കുറിക്കുകയെന്നാണ് രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) അനുമാനം.
ലോകബാങ്ക്, ഗോള്‍ഡ്മാന്‍ സാക്‌സ് തുടങ്ങിയവ വിലയിരുത്തുന്നത് 6 മുതല്‍ 6.7 ശതമാനം വരെ വളര്‍ച്ചയും. സാമ്പത്തിക അച്ചടക്കം പാലിച്ച് രാജ്യത്ത് ഉപഭോഗ വര്‍ധനയ്ക്കു വഴിയൊരുക്കി ജിഡിപി വളര്‍ച്ചയ്ക്കു പിന്തുണ നല്‍കണമെന്ന ദൗത്യമാണ് നിര്‍മലയ്ക്കു മുന്നിലുള്ളത്.
-
Jan 31, 2025 12:35 IST
Budget Session 2025: President Droupadi Murmu addresses Parliament
നമ്മള്‍ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യം ആഘോഷിച്ചു. അംബേദ്കര്‍ ഉള്‍പ്പെടെ ഭരണഘടനാ കമ്മിറ്റിയിലെ അംഗങ്ങളെ അഭിവാദ്യം ചെയ്യുന്നു. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഒരുപാടു പേര്‍ക്കു വീട് ലഭിച്ചു. ഗോത്ര വിഭാഗത്തിലെ 5 കോടി പേര്‍ക്കു പ്രയോജനപ്പെടുന്ന പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചു. യുവാക്കളുടെ വിദ്യാഭ്യാസം, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്കാണു ശ്രദ്ധ. 70 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കി. 6 കോടി മുതിര്‍ന്ന പൗരര്‍ക്കാണ് ഇതിന്റെ നേട്ടം.
ഒരു രാജ്യം ഒന്നിച്ചു തിരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി ബില്‍ തുടങ്ങിയവയുമായി സര്‍ക്കാര്‍ മുന്നോട്ട്. പ്രയാഗ്രാജിലെ കുംഭമേള നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഉത്സവമാണ്. ഇന്ത്യയിലെയും വിദേശത്തെയും കോടിക്കണക്കിനു വിശ്വാസികളാണു സ്‌നാനം ചെയ്യാനെത്തുന്നത്. മൗനി അമാവാസി ദിനത്തിലുണ്ടായ അപകടത്തില്‍ മരിച്ചര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പരുക്കേറ്റവര്‍ എത്രയും വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താന്‍ പ്രാര്‍ഥിക്കുന്നു.
വനിതകളുടെ ഉന്നമനമാണു സര്‍ക്കാരിന്റെ ലക്ഷ്യം. യുദ്ധവിമാനങ്ങള്‍ പറത്തുന്നതില്‍, സേനകളില്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ എല്ലാം സ്ത്രീസാന്നിധ്യം വളരെയേറെ വര്‍ധിച്ചതില്‍ രാജ്യം അഭിമാനിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ സ്‌പോര്‍ട്‌സ് വരെ എല്ലാ മേഖലകളിലും നമ്മുടെ യുവത രാജ്യത്തിനു കീര്‍ത്തി കൊണ്ടുവരുന്നു. നിര്‍മിത ബുദ്ധി (എഐ), സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയില്‍ ഇന്ത്യ ലോകത്തിനു വഴികാട്ടുന്നു.
പുതിയ ആശയങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണു ലക്ഷ്യം. നിര്‍മിത ബുദ്ധി മേഖലയിലെ മുന്നേറ്റത്തിനായി 'ഇന്ത്യ എഐ മിഷന്‍' ആരംഭിച്ചു. ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ ഇന്ന് ലോകത്തിലെ പ്രധാന രാജ്യമാണ് ഇന്ത്യ. നമ്മുടെ യുപിഐ സാങ്കേതികവിദ്യയോടു വികസിത രാജ്യങ്ങള്‍ക്കു വരെ മതിപ്പാണ്. സാമൂഹ്യനീതിയും തുല്യതയും ഉറപ്പാക്കാനും സാങ്കേതികവിദ്യയെ സര്‍ക്കാര്‍ ഉപയോഗിക്കുന്നു.
ഡിജിറ്റല്‍ തട്ടിപ്പ്, സൈബര്‍ ക്രൈം, ഡീപ്ഫെയ്ക് തുടങ്ങിയവ സാമൂഹിക, സാമ്പത്തിക മേഖലകള്‍ക്കും ദേശസുരക്ഷയ്ക്കും വെല്ലുവിളിയാണ്. ഉധംപുര്‍-ശ്രീനഗര്‍-ബാരാമുല്ല റെയില്‍ ലിങ്ക് പദ്ധതി പൂര്‍ത്തിയായതോടെ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ റെയില്‍ കണക്ടിവിറ്റിയായി. 1700 പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി രാജ്യത്തിന്റെ വ്യോമയാന മേഖലയും കുതിപ്പിലാണ്. രാജ്യത്തെ മെട്രോ റെയില്‍പ്പാത 1000 കിലോമീറ്റര്‍ എന്ന നാഴികക്കല്ല് പിന്നിട്ടു.
നിലവില്‍ ലോകത്ത് ഇന്ത്യയ്ക്കു മൂന്നാം സ്ഥാനം. എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കാനായി 1.75 ലക്ഷം ആരോഗ്യ മന്ദിരങ്ങള്‍. അര്‍ബുദം വ്യാപിക്കുന്ന സാഹചര്യത്തില്‍ മരുന്നുകളുടെ തീരുവ ഒഴിവാക്കും. എംഎസ്എംഇ, ഇ-കൊമേഴ്‌സ് മേഖലകള്‍ക്കായി കൊണ്ടുവന്ന ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള വ്യവസായത്തിന് ഊര്‍ജമാണ്. സൈബര്‍ സുരക്ഷയ്ക്കായി സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു.
-
Jan 31, 2025 12:07 IST
Budget Session 2025: President Droupadi Murmu addresses Parliament
സൈബര്‍ സുരക്ഷയ്ക്കായി സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. ഡിജിറ്റല്‍ തട്ടിപ്പ്, സൈബര്‍ ക്രൈം, ഡീപ്ഫെയ്ക് തുടങ്ങിയവ സാമൂഹിക, സാമ്പത്തിക മേഖലകള്‍ക്കും ദേശസുരക്ഷയ്ക്കും വെല്ലുവിളിയാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ശക്തിയും സാധ്യതയും രാജ്യമാകെ അറിയിക്കാന്‍ ആദ്യ അഷ്ടലക്ഷ്മി മഹോത്സവം ആരംഭിച്ചു.
എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കാനായി 1.75 ലക്ഷം ആരോഗ്യ മന്ദിരങ്ങള്‍. അര്‍ബുദം വ്യാപിക്കുന്ന സാഹചര്യത്തില്‍ മരുന്നുകളുടെ തീരുവ ഒഴിവാക്കും.
രാജ്യത്തെ മെട്രോ റെയില്‍പ്പാത 1000 കിലോമീറ്റര്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. നിലവില്‍ ലോകത്ത് ഇന്ത്യയ്ക്കു മൂന്നാം സ്ഥാനമാണ്.
1700 പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി രാജ്യത്തിന്റെ വ്യോമയാന മേഖല കുതിപ്പിലാണ്
ഉധംപുര്‍-ശ്രീനഗര്‍-ബാരാമുല്ല റെയില്‍ ലിങ്ക് പദ്ധതി പൂര്‍ത്തിയായതോടെ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ റെയില്‍ കണക്ടിവിറ്റി.
-
Jan 31, 2025 11:37 IST
Budget Session 2025: President Droupadi Murmu addresses Parliament
മധ്യവര്‍ഗക്കാര്‍ക്കു സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
പ്രയാഗ്രാജില്‍ കുംഭമേള നടക്കുകയാണ്. നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഉത്സവമാണിത്. ഇന്ത്യയിലെയും വിദേശത്തെയും കോടിക്കണക്കിനു വിശ്വാസികളാണു സ്‌നാനം ചെയ്യാനായി എത്തുന്നത്. മൗനി അമാവാസി ദിനത്തിലുണ്ടായ അപകടത്തില്‍ മരിച്ചര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പരുക്കേറ്റവര്‍ എത്രയും വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താന്‍ പ്രാര്‍ഥിക്കുന്നു.
ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി 70 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്. 6 കോടി മുതിര്‍ന്ന പൗരര്‍ക്കു നേട്ടം.
യുവാക്കളുടെ വിദ്യാഭ്യാസം, പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്കാണ് എന്റെ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നത്.
ഒരു രാജ്യം ഒന്നിച്ചു തിരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി ബില്‍ തുടങ്ങിയവയുമായി സര്‍ക്കാര്‍ മുന്നോട്ട്.
ഗോത്ര വിഭാഗത്തിലെ 5 കോടി പേര്‍ക്കു പ്രയോജനപ്പെടുന്ന പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു രാഷ്ട്രപതിയുടെ പ്രശംസ. -
Jan 31, 2025 11:34 IST
Budget Session 2025: President Droupadi Murmu addresses Parliament
വനിതകളുടെ ഉന്നമനമാണു സര്‍ക്കാരിന്റെ ലക്ഷ്യം. യുദ്ധവിമാനങ്ങള്‍ പറത്തുന്നതില്‍, പൊലീസില്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ എല്ലാം സ്ത്രീസാന്നിധ്യം വളരെയേറെ വര്‍ധിച്ചതില്‍ രാജ്യം അഭിമാനിക്കുന്നു
-
Jan 31, 2025 11:32 IST
Budget Session 2025: President Droupadi Murmu addresses Parliament
സ്റ്റാർട്ടപ്പുകൾ മുതൽ സ്പോർട്സ് വരെ എല്ലാ മേഖലകളിലും നമ്മുടെ യുവത രാജ്യത്തിനു കീർത്തി കൊണ്ടുവരുന്നു. നിർമിത ബുദ്ധി (എഐ), പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയിൽ ഇന്ത്യ ലോകത്തിനു വഴികാട്ടുന്നു.
-
Jan 31, 2025 11:30 IST
എല്ലാവര്‍ക്കും തുല്യ പരിഗണന: രാഷ്ട്രപതി
ന്യൂഡല്‍ഹി: രാജ്യം വികസനപാതയിലെന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു. എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുന്നു. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയാണ് ദ്രൗപദി മുര്‍മു. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ അവതരിപ്പിക്കും.
-
Jan 31, 2025 10:30 IST
മഹാലക്ഷ്മിയെ നമിച്ച് പ്രധാനമന്ത്രിയുടെ തുടക്കം
ന്യൂഡല്‍ഹി: മൂന്നാം മോദ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ മാദ്ധ്യമങ്ങളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ആരംഭിച്ചു. സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മിയെ നമിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കംയ. 2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നും മധ്യവര്‍ഗത്തിനടക്കം മഹാലക്ഷ്മിയുടെ അനുഗ്രഹം ഉണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കും 20247ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യം നേടിത്തരുന്ന ബജറ്റായിരിക്കും ഇത്തവണയെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമതും ഭരിക്കാനുള്ള അവകാശം തന്നില്‍ ഏല്‍പ്പിച്ചവരാണ് ജനങ്ങള്‍, നിര്‍ണായകമായ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ ഉണ്ടാകും, പരിഷ്‌കാരങ്ങള്‍ക്ക് ശക്തിപകരുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആമുഖമായി പറഞ്ഞു.