അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണു; രണ്ട് മരണം

നിര്‍മ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. തകര്‍ന്ന കെട്ടിടത്തില്‍ 53പേര്‍ കുടുങ്ങിക്കിടക്കുകയാണ്.

author-image
Athira Kalarikkal
New Update
Building

നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്ന കെട്ടിടം

Listen to this article
0.75x 1x 1.5x
00:00 / 00:00

കേപ്പ് : നിര്‍മ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. തകര്‍ന്ന കെട്ടിടത്തില്‍ 53പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ പശ്ചിമ കേപ്പ് പ്രവിശ്യയിലെ ജോര്‍ജ് സിറ്റിയിലാണ് അപകടം. തിങ്കളാഴ്ച ഉച്ചയോടെയാണ് കെട്ടിടം തകര്‍ന്നത്. തീരദേശമേഖലയിലെ കെട്ടിടം തകരാനുണ്ടായ കാരണത്തെക്കുറിച്ച് ഇനിയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിരവധി രക്ഷാപ്രവര്‍ത്തകരാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുടെ ഇടയില്‍ നിന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. 75ല്‍ അധികം ആളുകള്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് കെട്ടിടം തകര്‍ന്ന് വീണത്. 

ഇതിനോടകം 22 പേരെയാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുടെ ഇടയില്‍ നിന്ന് രക്ഷിച്ചത്. ഇവരില്‍ രണ്ട് പേരെ മരിച്ച നിലയിലാണ് പുറത്തെടുത്തത്. മരിച്ചവരുടെ ബന്ധുക്കളുടെ വിഷമത്തില്‍ പങ്കുചേരുന്നതായി മേയര്‍ ആല്‍ഡ് വാന്‍ വിക് അന്തര്‍ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. 

കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നവരോട് സംസാരിക്കാന്‍ സാധിച്ചതായാണ് രക്ഷാസേന വിശദമാക്കുന്നത്. വലിയ രീതിയില്‍ ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള ഉപകരണങ്ങളും സ്‌നിഫര്‍ നായകളുടേയും സഹായത്തോടെയാണ് കെട്ടിടത്തില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നത്. പൂര്‍ണമായി തകര്‍ന്ന് നിരന്ന് കിടക്കുന്ന കെട്ടിടത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. 

 

Building Collapsed 2 Death