ബുള്ളറ്റ് ട്രെയിൻ നിർമാണം ശരവേഗത്തിൽ

മുംബൈയിലെ ബികെസി സ്റ്റേഷനിലെ നിർമാണ പ്രവൃത്തനങ്ങൾ പുരോഗമിക്കുകയാണ്. മുംബൈ - അഹമ്മദാബാദ് ഇടനാഴിയിലെ 24 നദീപാലങ്ങളിൽ എട്ട് നദികളിലെ പാലം പണികൾ പൂർത്തീകരിക്കുന്നതാണ് ഇനിയുള്ള പ്രധാന ജോലി.

author-image
Anagha Rajeev
New Update
bullet
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഇമുംബൈയിലെ ബികെസി സ്റ്റേഷനിലെ നിർമാണ പ്രവൃത്തനങ്ങൾ പുരോഗമിക്കുകയാണ്. മുംബൈ - അഹമ്മദാബാദ് ഇടനാഴിയിലെ 24 നദീപാലങ്ങളിൽ എട്ട് നദികളിലെ പാലം പണികൾ പൂർത്തീകരിക്കുന്നതാണ് ഇനിയുള്ള പ്രധാന ജോലി.ലം നിർമാണവും പുരോഗമിക്കുകയാണ്.

190 കിലോമീറ്റർ വയഡക്‌ടും 321 കിലോമീറ്റർ തൂണിൻ്റെ നിർമാണവും പൂർത്തിയായി. പദ്ധതി കടന്നുപോകുന്ന ഗുജറാത്ത്, ഡിഎൻഎച്ച്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 100 ശതമാനം ഭൂമി ഏറ്റെടുക്കലും പൂർത്തിയായി.

ഗുജറാത്തിൽ എട്ട് സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയായി. വാപി, ബിലിമോറ, സുററ്റ്, ബറൂച്ച്, ആനന്ദ്, വഡോദര, അഹമ്മദാബാദ്, സബർമതി സ്റ്റേഷനുകളിലെ നിർമാണങ്ങളാണ് പൂർത്തിയാക്കിയത്. വാപിയിൽ റെയിൽ ലെവൽ സ്ലാബ് പൂർത്തിയായി. ബിലിമോറയിൽ പ്ലാറ്റ്ഫോം നിർമാണം പൂർത്തിയായി. മഹാരാഷ്ട്രയിലെ മുംബൈ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ്റെ ജോലികൾ പുരോഗമിക്കുകയാണ്. പദ്ധതിയുടെ 100 ശതമാനം സെക്കൻഡ് പൈൽ പൂർത്തിയാക്കി. വിരാർ, ബോയ്സാർ, താനെ ട്രെയിൻ സ്റ്റേഷനുകളുടെ ജിടിഐ ജോലികൾ പൂർത്തിയായി.

bullet train