ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പാലം തകര്‍ന്ന് ഒരു മരണം

അപകടത്തില്‍പ്പെട്ട മൂന്ന് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. ആനന്ദ് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ക്രെയിനുകളും എസ്‌കവേറ്ററുകളും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.

author-image
Prana
New Update
gujarat bridge

ഗുജറാത്തിലെ ആനന്ദില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലമാണ് തകര്‍ന്നത്. അപകടത്തില്‍പ്പെട്ട മൂന്ന് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. ആനന്ദ് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു. ക്രെയിനുകളും എസ്‌കവേറ്ററുകളും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.
'ചൊവ്വാഴ്ച വൈകുന്നേരം മാഹി നദിയില്‍, ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മ്മാണ സ്ഥലത്ത് മൂന്ന് തൊഴിലാളികള്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ക്കിടയില്‍ കുടുങ്ങി. ക്രെയിനുകളും എക്‌സ്‌കവേറ്ററുകളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി, അദ്ദേഹം ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.' നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പറഞ്ഞു.

 

bullet train bridge collapsed gujarat death