ഹരിയാനയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് കുട്ടികളടക്കം 46പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ പഞ്ച്കുള ജില്ലയില്‍ രാവിലെയാണ് സംഭവം. പഞ്ചോറിലെ നോള്‍ട്ട ഗ്രാമത്തിന് സമീപമാണ് അപകടം. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ ചണ്ഡിഗഡ് പിജിഐ ആശുപത്രിയിലേക്ക് മാറ്റി. ബസില്‍ കുട്ടികള്‍ തിങ്ങിനിറഞ്ഞായിരുന്നു ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.അമിത വേഗതയും അമിതഭാരവുമാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റോഡിന്റെ ശോചനീയാവസ്ഥയും അപകടത്തിന് കാരണമായേക്കാം എന്ന് പൊലീസ് പറഞ്ഞു. ബസില്‍ എഴുപതോളം കുട്ടികള്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ഹരിയാനയില്‍ ബസപകടം: കുട്ടികളടക്കം 46പേര്‍ക്ക് പരിക്കേറ്റു
അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ ചണ്ഡിഗഡ് പിജിഐ ആശുപത്രിയിലേക്ക് മാറ്റി. ബസില്‍ കുട്ടികള്‍ തിങ്ങിനിറഞ്ഞായിരുന്നു ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
New Update
00:00/ 00:00