ഖനൗരിയിലെ കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. സര്‍ബ്ജിത് കൗര്‍, ബല്‍ബീര്‍ കൗര്‍, ജാബിര്‍ കൗര്‍ എന്നിവരാണ് മരിച്ചത്. മുപ്പതിലേറെ പേര്‍ക്ക് പരുക്ക്.
പരുക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്. ബസില്‍ 52 പേരുണ്ടായിരുന്നെന്നാണ് വിവരം. കനത്ത മൂടല്‍ മഞ്ഞാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബസ് ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്.
ബടിന്‍ഡ ജില്ലയില്‍ നിന്നും കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
കര്‍ഷക യൂണിയന്റെ ബസ് അപകടത്തില്‍പെട്ടു; മൂന്ന് സ്ത്രീകള്‍ മരിച്ചു
സര്‍ബ്ജിത് കൗര്‍, ബല്‍ബീര്‍ കൗര്‍, ജാബിര്‍ കൗര്‍ എന്നിവരാണ് മരിച്ചത്. മുപ്പതിലേറെ പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്.
New Update