/kalakaumudi/media/media_files/c5MyU1x8GuPHxGzTdY19.jpeg)
തിരുപ്പതി: ചിറ്റൂര്‍-ബെംഗളൂരു ദേശീയ പാതയിലുണ്ടായ ബസ് അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. പാതയിലെ ഏറ്റവും അപകടരമായ മൊഗിലി ഘാട്ട് സെക്ഷനിലാണ് ദാരുണമായ അപടമുണ്ടായത്.
എ.പി.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്തവരാണ് മരിച്ചവരും പരിക്കേറ്റവരും. തിരുപ്പതിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് രണ്ട് ലോറികളിലായിട്ടാണ് ബസ് ഇടിച്ചത്.
പരിക്കേറ്റവരില്‍ നിരവധി ആളുകളുടെ നില അതീവ ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി തിരിച്ചുപോകുകയായിരുന്ന തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നവരില്‍ ഏറെയും.