കശ്മീരിൽ തീർഥാടകരുമായി പോയ ബസ് കൊക്കയിൽ വീണു; 15 മരണം, 20 പേർക്ക് ഗുരുതര പരുക്ക്

ജമ്മു ജില്ലയിലെ ചോക്കി ചോര ബെൽറ്റിലെ തംഗ്ലി മോർ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. തീർഥാടകരുമായി പോവുകയായിരുന്ന ബസ് റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

author-image
Vishnupriya
New Update
accident 1

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ശ്രീനഗർ: ജമ്മു കശ്മീരിൽ 150 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞ് 15 പേര്‍ മരിച്ചു. 23 പേർക്ക് പരുക്കേറ്റു. ജമ്മു ജില്ലയിലെ ചോക്കി ചോര ബെൽറ്റിലെ തംഗ്ലി മോർ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. തീർഥാടകരുമായി പോവുകയായിരുന്ന ബസ് റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

പരുക്കേറ്റവരെ ജമ്മുവിലെ അഖ്‌നൂർ ആശുപത്രിയിലേക്കും സർക്കാർ മെഡിക്കൽ കോളജ് (ജിഎംസി) ആശുപത്രിയിലേക്കും മാറ്റിയതായി അധികൃതർ അറിയിച്ചു. ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്ന് ജമ്മു–കശ്മീരിലെ റിയാസി ജില്ലയിലെ ശിവ് ഖോരിയിലേക്ക് തീർഥാടകരുമായി പോവുകയായിരുന്നു ബസ്. പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവർത്തനം നടത്തി വരുന്നു .

bus accident kashmir