അപകടത്തില്‍ തകര്‍ന്ന മിനി ബസ്
അംബാല: ഹരിയാനയിലെ അംബാലയില്‍ ട്രക്കും മിനി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 25 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ അംബാല- ഡല്‍ഹി-ജമ്മു ദേശീയപാതയിലാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശില്‍നിന്ന് ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച ഏഴുപേരും ഒരു കുടുംബത്തില്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.