/kalakaumudi/media/media_files/2025/10/14/rajasthan-2025-10-14-21-12-18.jpg)
ജയ്പൂര്‍: രാജസ്ഥാനില്‍ യാത്രക്കാരുമായി പോയ സ്വകാര്യ ബസില്‍ തീപിടിത്തം. അപകടത്തില്‍ 10 പേര്‍ മരിച്ചതായി വാര്‍ത്താ വൃത്തങ്ങള്‍ അറിയിച്ചു. ജയ്‌സാല്‍മര്‍-ജോധ്പൂര്‍ ഹൈവേയിലാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ജയ്‌സാല്‍മീറില്‍ നിന്ന് പുറപ്പെട്ട ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ജോധ്പൂരിലേക്ക് പോയ ബസില്‍ 57 യാത്രക്കാരുണ്ടായിരുന്നു. 14 പേര്‍ ഗുരുതരമായി പൊള്ളലേറ്റ് ചിക്തിസയിലാണ് മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.
വാഹനത്തിന്റെ പിന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി. അപ്പോഴേക്കും തീ പടര്‍ന്നിരുന്നു. ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കാനായതിനാല്‍ വന്‍ അപകടം ഒഴിവായി.
നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ യാത്രക്കാരെ ജയ്‌സാല്‍മറിലെ ജവഹര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ പ്രതാപ് സിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.