Atal Setu
മുംബൈ: നവി മുംബൈയെയും മുംബൈയെയും ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് 52 കാരന്‍. ബുധനാഴ്ചയാണ് സംഭവം നടന്നത്, മൂന്ന് ദിവസത്തിനിടെ അടല്‍ സേതുവിലെ രണ്ടാമത്തെ ആത്മഹത്യയാണിത്. തിങ്കളാഴ്ച സമാനമായ രീതിയില്‍ ഒരു ബാങ്കര്‍ തന്റെ ജീവിതം അവസാനിപ്പിച്ചിരുന്നു. വ്യവസായിയായ ഫിലിപ്പ് ഷാ ബുധനാഴ്ച രാവിലെയാണ് അടല്‍ സേതുവില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. സെന്‍ട്രല്‍ മുംബൈയിലെ മാട്ടുംഗ നിവാസിയായ ഷാ തന്റെ സെഡാന്‍ കാര്‍ അടല്‍ സേതുവില്‍ ഓടിച്ച് ഒരു സ്ഥലത്ത് നിര്‍ത്തി കടലിലേക്ക് ചാടുകയായിരുന്നു.
പാലത്തിന്റെ സിസിടിവി കണ്‍ട്രോള്‍ റൂമിലെ ജീവനക്കാര്‍ പാലത്തില്‍ ഒരു കാര്‍ പാര്‍ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഷാ കടലിലേക്ക് ചാടിയതിനു ശേഷമാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി പോലീസ് പറഞ്ഞു. കാറില്‍ നിന്ന് കണ്ടെത്തിയ ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് മരിച്ചയാളുടെ ഐഡന്റിറ്റി തിരിച്ചറിഞ്ഞത്. മരണത്തിന് മുമ്പുള്ള അവസാന ദിവസങ്ങളില്‍ ഷാ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
