വ്യവസായിയെ വെടിവെച്ച് കൊലപ്പെടുത്തി

രാവിലെ നടക്കാന്‍ പോയതിന് ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ രണ്ടുപേര്‍ സുനിലിനു നേര വെടിയുതിര്‍ക്കുകയായിരുന്നു.അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

author-image
Prana
New Update
murder

ഡല്‍ഹിയിലെ ഷാഹ്ദര ജില്ലയിലെ ഫരാഷ് ബസാറില്‍ വ്യവസായിയെ വെടിവെച്ച് കൊലപ്പെടുത്തി. രാവിലെ നടക്കാനിറങ്ങിയ 52കാരനായ സുനില്‍ ജെയിനാണ് കൊല്ലപ്പെട്ടത്.രാവിലെ നടക്കാന്‍ പോയതിന് ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ രണ്ടുപേര്‍ സുനിലിനു നേര വെടിയുതിര്‍ക്കുകയായിരുന്നു.ഡല്‍ഹിയിലെ കൃഷ്ണ നഗറില്‍ താമസിക്കുന്ന സുനിലിന് ചെരുപ്പ് ഗാര്‍ഹികോപകരണങ്ങളുടെ വ്യാപാരമായിരുന്നു.സുനിലിന് ശത്രുക്കള്‍ ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. പ്രതികളെ കുറിച്ച് നിലവില്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.അതേസമയം പ്രദേശത്തെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

dead