/kalakaumudi/media/media_files/2025/07/21/parliament-mp-2025-07-21-12-19-30.jpg)
ഡല്‍ഹി : ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്. അക്രമരാഷ്ട്രീയത്തിന്റെ ഇരയായി രണ്ട് കാലുകളും നഷ്ടപ്പെട്ട സി സദാനന്ദന്‍ സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും പ്രചോദനമാണന്ന് രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ പറഞ്ഞു. സദാനനന്ദനെ നാമനിര്‍ദ്ദേശം ചെയ്ത സമയത്ത് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും സത്യ പ്രതിജ്ഞ വേളയില്‍ സഭയില്‍ ആരും പ്രതിഷേധവുമായി എത്തിയില്ല.