1.7 കിലോ സ്വര്‍ണവുമായി കാബിന്‍ക്രൂവും യാത്രക്കാരനും പിടിയില്‍

ദുബായില്‍നിന്ന് ചെന്നൈയിലേക്ക് വന്ന വിമാനത്തില്‍ യാത്ര ചെയ്തിരുന്നയാളാണ് കാബിന്‍ക്രൂവിന് സ്വര്‍ണം കൈമാറിയത്. യാത്രക്കാരന്റെയും കാബിന്‍ ക്രൂവിന്റെയും വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.

author-image
Prana
New Update
gold

ഒരുകോടി രൂപയിലധികം മൂല്യമുള്ള 1.7 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ എയര്‍ഇന്ത്യ കാബിന്‍ ക്രൂ ചെന്നൈയില്‍ അറസ്റ്റില്‍. ദുബായില്‍നിന്ന് ചെന്നൈയിലേക്ക് വന്ന വിമാനത്തില്‍ യാത്ര ചെയ്തിരുന്നയാളാണ് കാബിന്‍ക്രൂവിന് സ്വര്‍ണം കൈമാറിയത്. യാത്രക്കാരന്റെയും കാബിന്‍ ക്രൂവിന്റെയും വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. യാത്രക്കാരനെയും സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന സ്വര്‍ണം കാബിന്‍ ക്രൂവിന് കൈമാറാനും വിമാനത്താവളത്തില്‍ എത്തിയശേഷം പുറത്തുള്ളയാള്‍ക്ക് കൈമാറാനുമായിരുന്നു ഇവരുടെ പദ്ധതിയെന്ന് കസ്റ്റംസ് അറിയിച്ചു.

airport CHENNAI air india gold smuggling